സി.ഐക്കെതിരെ പോസ്റ്റര്‍: ഒരാള്‍ കൂടി പിടിയില്‍
text_fieldsവെള്ളറട: സി.ഐയെയും കുടുംബത്തെയും അധിക്ഷേപിക്കുന്ന പോസ്റ്റ൪ പതിച്ച ഒരാൾ കൂടി പിടിയിൽ.വെള്ളിയാഴ്ച പനച്ചമൂട്ടിൽ സി.ഐക്കെതിരെ പോസ്റ്റ൪ പതിക്കുന്നതിനിടെ നിരവധി കേസുകളിലെ പ്രതിയായ ഒറ്റശേഖരമംഗലം വാഴിച്ചൽ നുള്ളിയോട് റോഡരികത്ത് വീട്ടിൽ ആനന്ദകുമാറി (41)നെയാണ് പിടികൂടിയത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വെള്ളറട സി.ഐ ജീജിയെയും കുടുംബത്തെയും അധിക്ഷേപിക്കുന്ന പോസ്റ്ററുകൾ നെയ്യാറ്റിൻകര, ആര്യൻകോട് , പാറശ്ശാല, ഒറശ്ശേഖരമംഗലം, വെള്ളറട പ്രദേശങ്ങളിൽ പതിക്കുന്നതിനിടെ കീഴാറൂ൪ കാലായിൽ പാലറവിളാകം സജിഭവനിൽ ബേബി ജോണി (23)നെയും കീഴാറൂ൪ ചെമ്പൂര് കാലായിൽ പാലറവിളാകം അയണിയറത്തല വീട്ടിൽ സന്തോഷ്കുമാറി (23)നെയും കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. കോടതിയിൽ ഹാജരാക്കിയ രണ്ട് പേരെയും പിന്നീട് റിമൻഡ് ചെയ്തു.
പോസ്റ്റ൪ ഡി.ടി.പി വ൪ക്ക് ചെയ്ത് പ്രിൻറ് അടിച്ച് വിതരണത്തിനുള്ള ക്രമീകരണം ചെയ്തത് ചെമ്പൂര് വലിയവഴി അരിമ്പയം വീട്ടിൽ ശ്രീകുമാറാണെന്ന് പിടിയിലായവ൪ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇയാൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.