കല്ലമ്പലം: കല്ലമ്പലത്ത് വ്യാപക ഭൂമികൈയേറ്റം. രണ്ടേക്ക൪ 15 സെൻറുണ്ടായിരുന്ന പുറമ്പോക്ക് ഭൂമി നാലുവശത്ത് നിന്നും കൈയേറി ഒരേക്കറായി ചുരുങ്ങി.
കുടവൂ൪ വില്ലേജിലുൾപ്പെട്ട ഡീസൻറ് മുക്കിനും കപ്പാംവിളക്കുമിടയിലെ പാറച്ചേരിയിൽ ബ്ളോക്ക് നമ്പ൪ 23ൽ റീസ൪വേ 192/5ൽ ഉൾപ്പെട്ട സ൪ക്കാ൪ പുറമ്പോക്ക് ഭൂമിയാണ് കൈയേറിയത്. വ൪ഷങ്ങൾക്ക് മുമ്പ് ഞെക്കാട് സ്വദേശിയായ ഒരു പാറകോൺട്രാക്ട൪ വില്ലേജ് അധികൃതരെ സ്വാധീനിച്ച് ഖനനം നടത്തിയിരുന്നു.
സ൪ക്കാ൪ മുതൽ അനധി കൃതമായി കൊള്ളയടിച്ചിട്ടും അധികൃത൪ കണ്ടില്ലെന്ന് നടിച്ചത്രെ. ഏറെക്കാലത്തിന് ശേഷം തദ്ദേശവാസികളുടെ എതി൪പ്പിനെ തുട൪ന്ന് ഖനനം മതിയാക്കി. 2008 ൽ സ൪ക്കാ൪ പൊതുസ്ഥലങ്ങൾ അളന്ന് തിട്ടപ്പെടുത്തുന്നതിനായി കമീഷനെ വെച്ച കൂട്ടത്തിൽ നാവായിക്കുളം പഞ്ചായത്തിലുൾപ്പെട്ട ഈ ഭൂമിയെക്കുറിച്ച് വ്യക്തമായ രേഖ അധികൃത൪ കമീഷന് കൈമാറി സ൪ക്കാ൪ വക പുറമ്പോക്ക് ഭൂമിയായി തിരിച്ചിടുകയായിരുന്നു. എന്നാൽ രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന ഭൂമി ചുറ്റുപാടുമുള്ളവ൪ കുറേശ്ശെയായി കൈയേറുകയായിരുന്നു.
ഒരേക്കറിൽ താഴെമാത്രമാണ് ഈ ഭൂമിയുടെ ഇപ്പോഴുള്ള വിസ്തൃതി. സ്വകാര്യവ്യക്തികൾ കൈയേറിയ ഭൂമി തിരിച്ചുപിടിച്ച് സംരക്ഷിക്കണമെന്നാണ് നാട്ടുകാരും മറ്റ് സംഘടനകളും പറയുന്നത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2012 1:57 PM GMT Updated On
date_range 2012-08-11T19:27:29+05:30പുറമ്പോക്കില്‍ കൈയേറ്റം; രണ്ടേകാല്‍ ഏക്കര്‍ ഒരേക്കറായി
text_fieldsNext Story