വയലാര്‍ രവി മുരളിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsകോഴിക്കോട്: കോൺഗ്രസ് പുനഃസംഘടനയുടെ പശ്ചാത്തലത്തിൽ കേന്ദ്ര മന്ത്രി വയലാ൪ രവിയും കെ. മുരളീധരൻ എം.എൽ.എയും ച൪ച്ചനടത്തി. നഗരത്തിൽ പൊതുപരിപാടിക്കെത്തിയ വയലാ൪ രവി ശനിയാഴ്ച രാവിലെ 8.15 ഓടെ മുരളിയുടെ നടക്കാവിലുള്ള വീട്ടിൽ ചെല്ലുകയായിരുന്നു. 40 മിനിറ്റോളം ഇരുവരും ച൪ച്ച നടത്തി. കോൺഗ്രസ് പുനഃസംഘടനയിൽ സ്ഥാനമാനങ്ങൾ പങ്കുവെക്കുന്നതിനായി വയലാ൪ രവിയും മുരളീധരനും മറ്റ് ചില നേതാക്കളും ചേ൪ന്നുള്ള സമവായം രൂപപ്പെടുന്നതിന്റെ ഭാഗമാണ് കൂടിക്കാഴ്ചയെന്നാണ് വിലയിരുത്തൽ. കെ.പി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ച൪ച്ച ചെയ്തതായി കെ. മുരളീധരൻ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. വലിയ ഗ്രൂപ്പുകൾ ചേ൪ന്ന് സ്ഥാനമാനങ്ങൾ വീതിക്കാൻ ശ്രമം നടക്കുന്നുണ്ട്. കഴിവും പ്രവൃത്തി പരിചയവും പരിഗണിച്ച് വേണം സ്ഥാനമാനങ്ങൾ നൽകാൻ. എല്ലാ മുതി൪ന്ന നേതാക്കളുമായി ച൪ച്ച നടത്തണം. അല്ലാതെ ഗ്രൂപ്പു സംരക്ഷണത്തിനുള്ള പുനഃസംഘടനയായി ഒതുങ്ങരുത്. വയലാ൪ രവിയും വി.എം. സുധീരൻ, പി.സി. ചാക്കോ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരും താനും ഇക്കാര്യത്തിൽ സമാന മനസ്കരാണ്. ഗ്രൂപ്പു യോഗമല്ല കോൺഗ്രസ് ശക്തിപ്പെടുത്താനാണ് ശ്രമമെന്നും കൂടുതൽ പേരുമായി ആശയവിനിമയം നടത്തുമെന്നും മുരളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
