വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ ബസ് ആക്രമിച്ചു
text_fieldsതലയോലപ്പറമ്പ്: ബസ് ജീവനക്കാരൻ കോളജ് വിദ്യാ൪ഥിനിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് കോളജ് വിദ്യാ൪ഥികൾ സ്വകാര്യ ബസ് ആക്രമിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് തലയോലപ്പറമ്പ് ദേവസ്വം ബോ൪ഡ് കോളജിന് സമീപമാണ് സംഭവം. എറണാകുളം-ഈരാറ്റുപേട്ട റൂട്ടിൽ ഓടുന്ന ആൻമേരി ബസാണ് ആക്രമിക്കപ്പെട്ടത്.
വിദ്യാ൪ഥികളിൽനിന്ന് ആക്രമണം ഉണ്ടാകുമെന്ന് ഭയന്ന് ബസിൻെറ ഷട്ട൪ മുഴുവൻ താഴ്ത്തിയാണ് കോളജ് പരിസരത്തുള്ള റോഡുവഴി ബസ് വന്നത്. ഈ സമയം കാത്തുനിന്ന വിദ്യാ൪ഥികൾ ബസ് തടയുകയും ഗ്ളാസുകൾ അടിച്ചുതക൪ക്കുകയുമായിരുന്നു. ഗ്ളാസ് തട്ടി മുറിവേറ്റ പൊളിറ്റിക്സ് രണ്ടാം വ൪ഷ വിദ്യാ൪ഥി അഖിലിനെ (23) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം 4.15ന് ആൻ മരിയ ബസിൽ യാത്ര ചെയ്തിരുന്ന വിദ്യാ൪ഥിനിയോട് കണ്ടക്ട൪ അപമര്യാദയായി പെരുമാറിയെന്നാരോപിച്ചാണ് വെള്ളിയാഴ്ച ബസ് ആക്രമിക്കപ്പെട്ടത്.
വിദ്യാ൪ഥിനിയുടെ പരാതിപ്രകാരം കോളജ് പ്രിൻസിപ്പൽ പൊലീസിൽ പരാതിനൽകിയിരുന്നു. ഇതത്തേുട൪ന്ന് എസ്.ഐ കെ.ജെ. തോമസ് ബസ് ജീവനക്കാരെ പിടികൂടുന്നതിന് കോളജ് പരിസരത്ത് എത്തിയിരുന്നു.
അക്രമം നടക്കുമ്പോൾ പൊലീസ് സ്ഥലത്തുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കണ്ടക്ട൪ ഭരണങ്ങാനം സ്വദേശി സിൽജി ജോണിനെതിരെ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
