ഓണക്കാലത്ത് അനധികൃത മദ്യത്തിനെതിരെ കര്‍ശനനടപടി
text_fieldsകോട്ടയം: ഓണാഘോഷക്കാലത്ത് അനധികൃത മദ്യനി൪മാണം, വിൽപ്പന, ശേഖരണം, കടത്തിക്കൊണ്ടുപോകൽ എന്നിവ തടയുന്നതിന് ക൪ശനനടപടി സ്വീകരിക്കാൻ കലക്ടറുടെ അധ്യക്ഷതയിൽ ചേ൪ന്ന ജനകീയ കമ്മിറ്റി യോഗം തീരുമാനിച്ചു. ഓണക്കാലത്ത് പൊലീസും എക്സൈസും സംയുക്ത റെയ്ഡുകൾ നടത്തണമെന്നും അവ൪ നി൪ദേശിച്ചു.
കോട്ടയം എക്സൈസ് ഡിവിഷൻ ഓഫിസിൽ 24 മണിക്കൂറും പ്രവ൪ത്തിക്കുന്ന കൺട്രോൾ റൂം സെപ്റ്റംബ൪ രണ്ടുവരെ തുടരും. അടിയന്തരസാഹചര്യങ്ങൾ നേരിടുന്നതിന് എക്സൈസ് ഇൻസ്പെക്ട൪മാരുടെ നേതൃത്വത്തിൽ രണ്ട് സ്ട്രൈക്കിങ് ഫോഴ്സുകൾ ആരംഭിച്ചിട്ടുണ്ട്. അനധികൃത മദ്യ, മയക്കുമരുന്ന് ഇടപാടുകൾ തടയുന്നതിന് എക്സൈസ്, പൊലീസ്, ഫോറസ്റ്റ്, റവന്യൂ വകുപ്പുകൾ സഹകരിച്ച് സംയുക്ത റെയ്ഡുകൾ നടത്തുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമീഷണ൪ കെ.എ. ജോസഫ് അറിയിച്ചു. വാഹനപരിശോധന ഊ൪ജിതമാക്കാൻ എക്സൈസ് സ൪ക്കിൾ ഇൻസ്പെക്ട൪മാരുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകൾ പ്രവ൪ത്തനമാരംഭിച്ചിട്ടുണ്ട്. മദ്യ-മയക്കുമരുന്ന് നി൪മാണം, വിൽപ്പന, സൂക്ഷിപ്പ്, കടത്തിക്കൊണ്ടുപോകൽ തുടങ്ങിയവയെ സംബന്ധിച്ച് വിവരങ്ങൾ ലഭിച്ചാൽ അടുത്തുള്ള എക്സൈസ് ഓഫിസുകളിലും ഉദ്യോഗസ്ഥരുടെ ടെലിഫോൺ നമ്പരുകളിലും വിവരം അറിയിക്കാം.
പഞ്ചായത്ത്-നിയോജകമണ്ഡല തലങ്ങളിൽ ജനകീയ കമ്മിറ്റികൾ ഓണത്തിനു മുമ്പ് വിളിച്ചുചേ൪ത്ത് നി൪ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കും അനധികൃത മദ്യവിൽപ്പനക്ക് സാധ്യതയുള്ള സ്ഥലങ്ങളിൽ മൈക്ക് അനൗൺസ്മെൻറും ഏ൪പ്പെടുത്തുമെന്നും കമീഷണ൪ പറഞ്ഞു. ബിവറേജസ് കോ൪പറേഷൻെറ പുതിയ ഔ്ലെറ്റുകൾ അനുവദിക്കുമ്പോൾ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. ഔ്ലെറ്റുകൾ ബസ് സ്റ്റോപ്പുകളിൽ നിന്ന് നിശ്ചിത അകലത്തിലാണെന്ന് ഉറപ്പുവരുത്തണമെന്നും കലക്ട൪ പറഞ്ഞു. എല്ലാ സ൪ക്കിളിലും ബ്രീത്ത് അനലൈസറുകൾ ഉണ്ടെന്നും ഉത്സവകാലത്ത് ക൪ശനപരിശോധന നടത്തുമെന്നും പൊലീസ് ഉദ്യോഗസ്ഥ൪ വ്യക്തമാക്കി. ജില്ലയിലെ എക്സൈസ്, പൊലീസ് ഉന്നത ഉദ്യോഗസ്ഥ൪, ഉഴവൂ൪ ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് എം.എം തോമസ്, മദ്യവിരുദ്ധ ജനകീയ സമരസമിതി ജില്ലാ സെക്രട്ടറി ഇ.വി. പ്രകാശ്, നി൪വാഹക സമിതിയംഗം പി.എ. ജെയിംസ്, ബിവറേജസ് കോ൪പറേഷൻ റീജനൽ മാനേജ൪ പി. ജയകുമാ൪ തുടങ്ങിയവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
