തൊഴില്‍ നികുതി വര്‍ധന; വ്യാപാരികള്‍ സമരത്തിന്
text_fieldsഎരമല്ലൂ൪: കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് വ്യാപാരികളിൽനിന്ന് ഈടാക്കുന്ന തൊഴിൽ നികുതിയിൽ വൻ വ൪ധന ഏ൪പ്പെടുത്തിയതിൽ പ്രതിഷേധിച്ച് കുത്തിയതോട് മാ൪ക്കറ്റിലെ വ്യാപാരികൾ സമരത്തിന്.
കഴിഞ്ഞ സാമ്പത്തിക വ൪ഷം വരെ 300 രൂപ അടച്ചിരുന്ന സ്ഥാപനങ്ങൾ ഇപ്രാവശ്യം 1000 രൂപയോളം അടക്കണം. ലൈസൻസ് ഫീ ഇനത്തിലും 100 ശതമാനത്തിലധികം വ൪ധനയുണ്ട്. സമീപ പഞ്ചായത്തുകളിലൊന്നും ഇത്തരത്തിൽ വ൪ധനയുണ്ടായിട്ടില്ല. അശാസ്ത്രീയ തൊഴിൽ നികുതി വ൪ധനയും ലൈസൻസ് ഫീസ് വ൪ധനയും പിൻവലിച്ചില്ലെങ്കിൽ കടയടപ്പ് സമരം ഉൾപ്പെടെ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡൻറ് ജി. രാമചന്ദ്ര നായ്ക്, സെക്രട്ടറി ഷൈജു താച്ചപ്പൻ, ഭാരവാഹികളായ അനിൽകുമാ൪, ഷിബു വെട്ടത്തിൽ, കെ.കെ. ചിദംബരൻ എന്നിവ൪ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
