Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightകോളനി കേന്ദ്രീകരിച്ച്...

കോളനി കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന

text_fields
bookmark_border
കോളനി കേന്ദ്രീകരിച്ച്   മയക്കുമരുന്ന് വില്‍പ്പന
cancel

എരമല്ലൂ൪ : ചന്തിരൂ൪ വേല-പരവ കോളനി കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന തകൃതി. അരൂ൪ ഗ്രാമപഞ്ചായത്തിലെ വെളുത്തുള്ളി കോളനി, ആഞ്ഞിലിക്കാട്, അടക്കാമരക്കൂട്ടം, കുടപ്പനത്തറ, പള്ളിയിൽ ദേവീക്ഷേത്ര പരിസരം എന്നിവിടങ്ങളിലാണ് വ്യാപകമായി മയക്കുമരുന്ന് വിൽപ്പന.
പ്രദേശവാസികൾ പലതവണ പൊലീസിൽ പരാതിപ്പെട്ടെങ്കിലും പൊലീസ് എത്തിനോക്കുന്നില്ലെന്നാണ് ആക്ഷേപം. അതിനിടെ, പാൻ മസാല നിരോധിച്ചിട്ടുണ്ടെങ്കിലും അരൂ൪, ചന്തിരൂ൪, അരൂക്കുറ്റി, പാണാവള്ളി മേഖലകളിൽ പല കടകളിലും രഹസ്യകോഡ് വഴി വിൽപ്പന തകൃതിയാണ്. ഹയ൪സെക്കൻഡറി സ്കൂളുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘം ഈ മേഖലകളിൽ സജീവമാണ്. മൊത്ത വ്യാപാര കടകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കണമെന്ന് പ്രതികരണ സമിതി കൺവീന൪ ലാലു ശിവരാമൻ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story