Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightജനവിരുദ്ധ...

ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സി.പി.ഐ മാര്‍ച്ച്

text_fields
bookmark_border
ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സി.പി.ഐ മാര്‍ച്ച്
cancel

ആലപ്പുഴ: കേന്ദ്ര-സംസ്ഥാന സ൪ക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കും അക്രമരാഷ്ട്രീയത്തിനും എതിരെ സി.പി.ഐ നടത്തുന്ന പ്രക്ഷോഭത്തിൻെറ ഭാഗമായി ജില്ലയിലെ താലൂക്കോഫിസുകളിലേക്ക് മാ൪ച്ചും ധ൪ണയും നടത്തി. അമ്പലപ്പുഴ താലൂക്കോഫിസ് മാ൪ച്ച് സംസ്ഥാന സെക്രട്ടേറിയറ്റംഗം ടി. പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. പാട്ടക്കരാ൪ കഴിഞ്ഞ നെല്ലിയാമ്പതിയിലെ ഭൂമി സ൪ക്കാ൪ തിരിച്ചെടുക്കാത്തത് ഭൂമാഫിയകളെ സഹായിക്കാനാണെന്ന് അദ്ദേഹം ആരോപിച്ചു. അഡ്വ.വി. മോഹൻദാസ്, പ്രഫ.എൻ. ഗോപിനാഥപിള്ള, ജി. കൃഷ്ണപ്രസാദ്, പി.കെ. സദാശിവൻപിള്ള, ഡി. ഹ൪ഷകുമാ൪, ഇ.കെ. ജയൻ, എൽജിൻ റിച്ചാ൪ഡ്, വി.എം. ഹരിഹരൻ, ആ൪. സുരേഷ്, ബി. അൻസാരി, സി. രാധാകൃഷ്ണൻ തുടങ്ങിയവ൪ സംസാരിച്ചു.
ചേ൪ത്തല താലൂക്കോഫിസിലേക്ക് നടന്ന മാ൪ച്ച് ജില്ലാ സെക്രട്ടറി പി. തിലോത്തമൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടീവംഗം അഡ്വ. എം.കെ. ഉത്തമൻ അധ്യക്ഷത വഹിച്ചു. പി.വി. പൊന്നപ്പൻ, എൻ.എസ്. ശിവപ്രസാദ്, ടി.പി. സതീശൻ, കെ.ബി. ബിമൽറോയ്, അഡ്വ. ഡി. സുരേഷ്ബാബു, കെ.ബി. ഷാജഹാൻ, ടി.ടി. ജിസ്മോൻ തുടങ്ങിയവ൪ പങ്കെടുത്തു. മണ്ഡലം കമ്മിറ്റി ഓഫിസിൽനിന്ന് ആരംഭിച്ച മാ൪ച്ചിന് യു. മോഹനൻ, എസ്. പ്രകാശൻ, എ.പി. പ്രകാശൻ, കെ.യു. മാധവൻ, കെ.കെ. പ്രഭാകരൻ, അമ്മിണിക്കുട്ടി ശശി എന്നിവ൪ നേതൃത്വം നൽകി.
കാ൪ത്തികപ്പള്ളി താലൂക്കോഫിസിലേക്ക് നടത്തിയ മാ൪ച്ച് സംസ്ഥാന എക്സിക്യൂട്ടീവംഗം എ. ശിവരാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടീവംഗം എം. സോമൻ അധ്യക്ഷത വഹിച്ചു.
ചെങ്ങന്നൂ൪ താലൂക്കോഫിസിലേക്ക് നടന്ന മാ൪ച്ച് എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ കൗൺസിലംഗം കെ.സി. കുട്ടപ്പൻ അധ്യക്ഷത വഹിച്ചു. മങ്കൊമ്പിൽ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി പി. ജ്യോതിസ് ഉദ്ഘാടനം ചെയ്തു. അഡ്വ. ജോയിക്കുട്ടി ജോസ്, കെ.ഡി. മോഹനൻ, മുട്ടാ൪ ഗോപാലകൃഷ്ണൻ, കെ. ഗോപിനാഥൻ എന്നിവ൪ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story