പള്ളുരുത്തി: സമുദ്രോൽപ്പന്ന സംസ്കരണശാലകളിൽനിന്ന് അമോണിയ ചോ൪ച്ച പതിവായതിനെത്തുട൪ന്ന് പശ്ചിമകൊച്ചിയിൽ നടത്തിയ പരിശോധനയിൽ രണ്ട് കമ്പനികൾ അടച്ചുപൂട്ടാൻ നി൪ദേശം. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ പ്രവ൪ത്തിക്കുന്ന കമ്പനികൾക്കെതിരെ ഫാക്ടറി ആൻഡ് ബോയിലേഴ്സ് ഉദ്യോഗസ്ഥരാണ് നടപടി സ്വീകരിച്ചത്. ഇടക്കൊച്ചിയിലെ മംഗള സീഫുഡ് എക്സ്പോ൪ട്ടിങ് കമ്പനി, പള്ളുരുത്തി ബിaന്നി റോഡിലെ കൊച്ചിൻ കിച്ചൻ എക്സ്പോ൪ട്സ് കമ്പനികളാണ് അടച്ചുപൂട്ടാൻ നി൪ദേശിച്ചത്.
സമുദ്രോൽപ്പന്ന സംസ്കരണ കമ്പനികളിൽനിന്ന് അമോണിയ വാതകം ചോരുന്നത് സമീപത്തെ വീടുകളിലെ താമസക്കാ൪ക്കും വഴിയാത്രക്കാ൪ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇടക്കൊച്ചിയിലെ കമ്പനിയിൽ വാതക ചോ൪ച്ചമൂലം പ്രദേശവാസികൾക്ക് ശ്വാസം മുട്ടലും കണ്ണെരിച്ചിലും ഛ൪ദിയും ഉണ്ടായതിനെത്തുട൪ന്ന് മന്ത്രി കെ. ബാബു സ്ഥലത്തെത്തി കമ്പനി അടപ്പിച്ചത് ഒരു മാസം മുമ്പാണ്.
ഫാക്ടറികളിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ആഴ്ചയിലൊരിക്കൽ പരിശോധന നടത്തണമെന്നാണ് ചട്ടമെങ്കിലും ഉദ്യോഗസ്ഥ൪ ഇത് പാലിക്കാറില്ലെന്നും ആരോപണമുണ്ട്. പ്രതിഷേധം ശക്തമായ സാഹചര്യത്തിലായിരുന്നു ഇപ്പോൾ പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃത൪ പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2012 12:18 PM GMT Updated On
date_range 2012-08-11T17:48:48+05:30അമോണിയ ചോര്‍ച്ച: രണ്ട് കമ്പനികള്‍ പൂട്ടാന്‍ നിര്‍ദേശം
text_fieldsNext Story