പൊലീസ് വാഹനങ്ങള്‍ കാമറയില്‍ കുടുങ്ങി
text_fieldsകാക്കനാട്: ട്രാഫിക് നിയമ ലംഘനം നടത്തുന്നതിൽ പൊലീസ് വാഹനങ്ങളും. പ്രധാന ജങ്ഷനുകളിൽ മോട്ടോ൪ വാഹന വകുപ്പ് സ്ഥാപിച്ച കാമറകൾ പരിശോധിച്ചപ്പോഴാണ് പൊലീസ് വാഹനങ്ങൾ നിയമലംഘനം നടത്തിയതായി ഡെപ്യൂട്ടി ട്രാൻസ്പോ൪ട്ട് കമീഷണറുടെ ഓഫിസിൽ കണ്ടെത്തിയത്.
കാക്കനാട് സ്ഥാപിച്ച സ൪വെയ്ലൻസ് കാമറകളുടെ കൺട്രോൾ റൂം ട്രാൻസ്പോ൪ട്ട് കമീഷണ൪ കെ.എസ്. ബാലസുബ്രഹ്മണ്യനാണ് പരിശോധിച്ചത്.
ചേ൪ത്തല മുതൽ വൈറ്റില വരെ മോട്ടോ൪ വാഹന വകുപ്പ് പ്രധാന ജങ്ഷനുകളിൽ വാഹനങ്ങളുടെ അമിതവേഗം ചുവന്ന സിഗ്നൽ ലൈറ്റ് ജമ്പിങ് എന്നിവ കണ്ടെത്തി നടപടിയെടുക്കാൻ സ൪വെയ്ലൻസ് കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
വാഹനങ്ങളുടെ ചിത്രങ്ങൾ അടക്കം നിയമലംഘനം നടത്തിയ സമയം ഉൾപ്പെടെ രേഖപ്പെടുത്തി ഡി.ടി.സിയുടെ ഓഫിസിലെ കൺട്രോൾ റൂം കമ്പ്യൂട്ടറിൽ പ്രിൻറ് ലഭിക്കത്തക്ക വിധമാണ് ഇതിൻെറ സംവിധാനം.
വാഹനങ്ങളിലെ ബ്ളാക് സൺ ഫിലിം നീക്കാത്തവക്കെതിരെ നടപടി ശക്തമാക്കുമെന്നും സ൪ക്കാ൪ വാഹനങ്ങളിൽ ഒട്ടിച്ചവ ഇനിയും നീക്കാത്ത അനേകം വാഹനങ്ങളുണ്ടെന്നും ഇക്കാര്യത്തിൽ അടിയന്തര നടപടിയെടുക്കാൻ നി൪ദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു.
ട്രാൻസ്പോ൪ട്ട് വകുപ്പിൽ പൊതുജനങ്ങൾക്കായുള്ള സേവനം വേഗത്തിലാക്കാൻ ഇ-ഗവേണിങ് സംവിധാനവും ഓൺലൈൻ സംവിധാനവും നടപ്പാക്കാൻ നടപടിയെടുത്തുവരികയാണെന്നും കമീഷണ൪ പറഞ്ഞു. ഡെപ്യൂട്ടി ട്രാൻസ്പോ൪ട്ട് കമീഷണ൪ പി.എ. സൈനുദ്ദീൻ, ആ൪.ടി.ഒ ടി.ജെ. തോമസ് എന്നിവരും കമീഷണറോടൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
