Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightനെഹ്റു ട്രോഫി: ...

നെഹ്റു ട്രോഫി: ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

text_fields
bookmark_border
നെഹ്റു ട്രോഫി:   ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി
cancel

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ സുഗമമായ നടത്തിപ്പിന് ജില്ലാ ഭരണകൂടം ക൪ശന നിയന്ത്രണം ഏ൪പ്പെടുത്തി. ശനിയാഴ്ച രാവിലെ 11ന് ശേഷം ടൗണിൽ വാഹനഗതാഗത നിയന്ത്രണമുണ്ടാകും. രാവിലെ ആറുമുതൽ ടൗണിലെ റോഡുകളിൽ പാ൪ക്കിങ് അനുവദിക്കില്ല.
വള്ളംകളി കാണാൻ ചേ൪ത്തല, തണ്ണീ൪മുക്കം ഭാഗങ്ങളിൽനിന്ന് വരുന്ന ചെറിയ വാഹനങ്ങൾ എസ്.ഡി.വി ഗ്രൗണ്ടിലും പാ൪ക്ക് ചെയ്യണം. ജില്ലാകോടതി പാലത്തിൽ സ൪വീസ് തീരുന്ന ചേ൪ത്തല-ആലപ്പുഴ തീരദേശ ബസുകൾ രാവിലെ 11 മുതൽ വൈ.എം.സി.എ ജങ്ഷനിൽ ആളെയിറക്കി അവിടെനിന്നുതന്നെ സ൪വീസ് തുടരണം.
വടക്കുനിന്നും തെക്കുനിന്നും വരുന്ന വലിയ വാഹനങ്ങൾ വൈ.എം.സി.എ ഭാഗത്ത് ആളെയിറക്കി ബീച്ചിൽ പാ൪ക്ക്ചെയ്യണം. ശനിയാഴ്ച ഉച്ചക്ക് 12 മുതൽ ഡി.ടി.പി.സി ജെട്ടിമുതൽ പുന്നമടക്കായലിലേക്കും തിരികെയും ബോട്ട് സ൪വീസ് അനുവദിക്കില്ല.
വള്ളംകളി കാണാൻ ബോട്ടിൽ വരുന്നവ൪ ഉച്ചക്ക് 12ന് മുമ്പ് സ്ഥലത്തെത്തണം.
ഗാലറികളിൽ പ്രവേശിക്കുന്നവരും കരഭാഗത്ത് നിൽക്കുന്നവരും കനാലിലേക്ക് പ്ളാസ്റ്റിക് കുപ്പികളോ മറ്റ് സാധനങ്ങളോ എറിയാൻ പാടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story