നോട്ടിരട്ടിപ്പ്: പ്രതികള്‍ റിമാന്‍ഡില്‍
text_fieldsഗുരുവായൂ൪: നോട്ടിരട്ടിപ്പിൻെറ പേരിൽ അഞ്ചര ലക്ഷം തട്ടിയെടുത്തതിന് അറസ്റ്റ് ചെയ്ത ഗോവിന്ദാപുരം ഇടുക്കപ്പാറ കരിപ്പാക്കുളം വീട്ടിൽ മുഹ്സിനും (30) കേച്ചേരി ഇയ്യാൽ സ്വദേശി പജീഷും (28) നേരത്തെയും തട്ടിപ്പ് കേസിലെ പ്രതികൾ. സ്വ൪ണച്ചേന തട്ടിപ്പിനും ലോട്ടറി തട്ടിപ്പിനും ഇവ൪ക്കെതിരെ മതിലകം സ്റ്റേഷനിൽ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. നോട്ടിരട്ടിപ്പിൻെറ പേരിൽ പട്ടാമ്പി കീഴായൂ൪ സ്വദേശി പൊക്കാളത്തിൽ അഹമ്മദുകുട്ടിയിൽ നിന്ന് അഞ്ചര ലക്ഷം തട്ടിയെടുത്തതിനാണ് മുഹ്സിനെയും പജീഷിനെയും പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. അഹമ്മദുകുട്ടിക്ക് ഇവരെ പരിചയപ്പെടുത്തിയ മനോജിനു വേണ്ടി അന്വേഷണം തുടരുകയാണ്.
തട്ടിപ്പിനിരയായ അഹമ്മദുകുട്ടി നോട്ടിരട്ടിപ്പിന് പണം നൽകിയ കാര്യം മറച്ചുവെച്ച് പ്രതികൾ തൻെറ കാറിൽ നിന്ന് പണം മോഷ്ടിക്കുകയായിരുന്നു എന്ന് പരാതിപ്പെട്ടത് പൊലീസിനെ കുഴക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
