Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightഉറങ്ങുന്ന...

ഉറങ്ങുന്ന പെണ്‍കുട്ടികളുടെ സ്വര്‍ണകമ്മലുകള്‍ കവര്‍ന്നു

text_fields
bookmark_border
ഉറങ്ങുന്ന പെണ്‍കുട്ടികളുടെ സ്വര്‍ണകമ്മലുകള്‍ കവര്‍ന്നു
cancel

മേലാറ്റൂ൪: വീട്ടിൽ ഉറങ്ങുന്ന രണ്ട് പെൺകുട്ടികളുടെ സ്വ൪ണകമ്മലുകൾ മോഷ്ടിച്ചു. എടയാറ്റൂ൪ കാട്ടുചിറയിൽ പറമ്പത്ത് അബ്ദുസലാമിൻെറ വീട്ടിൽ വെള്ളിയാഴ്ച പുല൪ച്ചെ മൂന്നിനാണ് സംഭവം.
സലാം വിദേശത്താണ്. ഭാര്യ ആസ്യയും മകൻ മുഹമ്മദ് ആരിഫും രണ്ടു പെൺമക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. കമ്മലുകൾ ഊരിയെടുത്ത മോഷ്ടാവ് ആസ്യയുടെ കമ്മൽ ഊരാൻ ശ്രമിക്കുന്നതിനിടെ അവ൪ ഉണരുകയായിരുന്നു.
ബഹളം വെച്ചതോടെ ഭീഷണിപ്പെടുത്തി നിശ്ശബ്ദയാക്കാൻ മോഷ്ടാവ് ശ്രമിച്ചെങ്കിലും രക്ഷയില്ലെന്നുകണ്ട് കമ്മലുകളുമായി ഓടിരക്ഷപ്പെടുകയായിരുന്നു. ഒരു മൊബൈൽഫോണും കവ൪ന്നു. മേലാറ്റൂ൪ പൊലീസ് പരിശോധന നടത്തി.

Show Full Article
TAGS:
Next Story