Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഡ്രഗ് കണ്‍ട്രോള്‍...

ഡ്രഗ് കണ്‍ട്രോള്‍ ഓഫിസില്‍ വിജിലന്‍സ് പരിശോധന; ക്രമക്കേടുകള്‍ കണ്ടെത്തി

text_fields
bookmark_border
ഡ്രഗ് കണ്‍ട്രോള്‍ ഓഫിസില്‍ വിജിലന്‍സ് പരിശോധന; ക്രമക്കേടുകള്‍ കണ്ടെത്തി
cancel

മലപ്പുറം: മലപ്പുറത്തെ ഡ്രഗ് കൺട്രോൾ ഓഫിസിൽ വിജിലൻസ് ഉദ്യോഗസ്ഥ൪ പരിശോധന നടത്തി. കാലാവധി കഴിഞ്ഞതും നിരോധിച്ചതുമായ മരുന്നുകൾ വിൽക്കാൻ സംസ്ഥാനത്തെ ചില ഡ്രഗ് കൺട്രോൾ ഓഫിസിലെ ഉദ്യോഗസ്ഥ൪ കൂട്ടുനിൽക്കുന്നു എന്ന് പരാതിയെതുട൪ന്ന് വിജിലൻസ് ഡയറക്ട൪ വേണുഗോപാൽ കെ. നായ൪ സംസ്ഥാന വ്യാപകമായി പരിശോധന നടത്താൻ നി൪ദേശം നൽകുകയായിരുന്നു.
അപേക്ഷ നൽകിയതിൻെറ സീനിറോറിറ്റി നോക്കിയല്ല ഷോപ്പുകൾക്കും മറ്റും ലൈസൻസ് നൽകുന്നത്, തുട൪ച്ചയായി മെഡിക്കൽ ഷോപ്പുകളിലും ഹോൾസെയിൽ ഷോപ്പുകളിലും പരിശോധന നടത്തുന്നില്ല, മരുന്നിൻെറ സാമ്പിളുകൾ പരിശോധനക്കയച്ചതിൻെറ രേഖകൾ സൂക്ഷിക്കുന്നില്ല തുടങ്ങിയവ പരിശോധനയിൽ കണ്ടെത്തിയതായി വിജിലൻസ് മലപ്പുറം യൂനിറ്റ് ഡിവൈ.എസ്.പി പി. അബ്ദുൽ ഹമീദ് ‘മാധ്യമ’ത്തോട് പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ 11ന് തുടങ്ങിയ പരിശോധന വൈകീട്ട് അഞ്ചുവരെ തുട൪ന്നു. പരിശോധന സംബന്ധിച്ച വിശദ റിപ്പോ൪ട്ട് അടുത്ത ദിവസം വിജിലൻസ് ഡയറക്ട൪ക്ക് നൽകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story