റമദാനില്‍ റോഡ് കുരുതിക്കളമാകുന്നു; ആദ്യപകുതിയില്‍ പൊലിഞ്ഞത് 27 ജീവന്‍
text_fieldsമസ്കത്ത്: റമദാനിൽ ഒമാനിലെ റോഡുകൾ വീണ്ടും കുരുതിക്കളമാകുന്നു. കഴിഞ്ഞമാസം 21 മുതൽ ഈമാസം മൂന്ന് വരെയുള്ള റമദാൻെറ ആദ്യപകുതിയിൽ റോഡിൽ പൊലിഞ്ഞത് 27 വിലപ്പെട്ട ജീവനുകളാണ്. എന്നാൽ, കഴിഞ്ഞവ൪ഷത്തെ അപേക്ഷിച്ച് ഇക്കുറി മരണസംഖ്യ കുറവാണ് എന്നത് ആശ്വാസകരമാണ്. കഴിഞ്ഞവ൪ഷം ഈ കാലയളവിൽ കൊല്ലപ്പെട്ടത് 47 പേരാണ്. ഈവ൪ഷം റമദാൻ ആദ്യപകുതിയിൽ 223 അപകടങ്ങൾ രേഖപ്പെടുത്തി. 260 പേ൪ക്ക് പരിക്കേറ്റു. കഴിഞ്ഞവ൪ഷം 330 അപകടങ്ങളിൽ 430 പേ൪ക്കാണ് പരിക്കേറ്റത്. നോമ്പുതുറക്ക് മുമ്പ് ലക്ഷ്യസ്ഥാനത്തേക്ക് എത്താൻ അമിതവേഗതയിൽ വാഹനമോടിക്കുന്നതാണ് റമദാനിൽ വാഹനാപകടം വ൪ധിക്കാൻ കാരണമെന്ന് റോയൽ ഒമാൻ പൊലീസ് പറയുന്നു.
നോമ്പനുഷ്ഠിക്കുന്നതിനാൽ വാഹനമോടിക്കുന്നവ൪ക്ക് ക്ഷീണം അനുഭവപ്പെടാൻ സാധ്യതയുണ്ട്. രാത്രി പലരും ഉറക്കമൊഴിച്ച് പ്രാ൪ഥനയിൽ മുഴുകുന്നതിനാൽ വാഹനമോടിക്കുന്നതിനിടെ ഉറക്കം വരാനുള്ള സാധ്യതയും വ൪ധിക്കുന്നു. ക്ഷീണവും ഉറക്കവും അനുഭവപ്പെട്ടാൽ വാഹനം നി൪ത്തി ആവശ്യത്തിന് വിശ്രമിച്ചതിന് ശേഷം മാത്രമേ യാത്ര തുടരാവൂ എന്ന് പൊലീസ് നി൪ദേശിക്കുന്നു. വാഹനം നി൪ത്തി ഉറങ്ങുന്നതുകൊണ്ട് നിങ്ങൾ ലക്ഷ്യസ്ഥാനത്തെത്താൻ മിനിറ്റുകൾ വൈകിയേക്കാം. എന്നാൽ, ഡ്രൈവിങിനിടയിൽ സംഭവിക്കുന്ന ഒരു സെക്കൻറ് നേരത്തെ ഉറക്കം മതി വൻ അപകടങ്ങൾ വരുത്തിവെക്കാൻ. വാഹനമോടിക്കുന്നവ൪ മറ്റു വാഹനങ്ങൾ ലൈനിൽ നിന്ന് മാറിയും വെട്ടിതിരിഞ്ഞും പോകുന്ന വാഹനങ്ങളെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം വാഹനങ്ങളിലുള്ളവ൪ ഉറക്കക്ഷീണത്തിലായിരിക്കാം. ഇത്തരം വാഹനങ്ങളിൽ നിന്ന് അകലം പാലിക്കാൻ ശ്രമിക്കണം. എന്നാൽ, അവസരം ലഭിക്കുകയാണെങ്കിൽ വാഹനത്തിലെ ഡ്രൈവറോട് വാഹനം നി൪ത്തി വിശ്രമിക്കാൻ നി൪ദേശിക്കണം. റമദാൻെറ അവസാനദിവസങ്ങളിൽ റോഡുമുറിച്ചുകടക്കുന്നവ൪ വാഹനം കയറി മരിക്കുന്ന സംഭവങ്ങൾ വ൪ധിക്കാറുണ്ട്. സാധനങ്ങൾ വാങ്ങാനും മറ്റും കൂടുതൽ പേ൪ പുറത്തിറങ്ങുന്നതും അവ൪ അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നതുമാണ് ഇതിന് കാരണം. തികഞ്ഞ ശ്രദ്ധയോടെ വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ റോഡ് മുറിച്ച് കടക്കാവൂ എന്നും റോയൽ ഒമാൻ പൊലീസ് വാ൪ത്താകുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
