Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഅമിതവേഗതയും അപകടവും...

അമിതവേഗതയും അപകടവും കുറക്കാന്‍ ട്രാഫിക് വകുപ്പിന്‍െറ ഇഫ്താര്‍ കിറ്റ് വിതരണം

text_fields
bookmark_border
അമിതവേഗതയും അപകടവും കുറക്കാന്‍ ട്രാഫിക് വകുപ്പിന്‍െറ ഇഫ്താര്‍ കിറ്റ് വിതരണം
cancel

ദോഹ: ഇഫ്താ൪ സമയത്തിന് തൊട്ടുമുന്നത്തെ വാഹനങ്ങളുടെ അമിതവേഗതയും അതുമൂലമുള്ള അപകടങ്ങളും കുറക്കുന്നതിനായി പുതിയ കാമ്പയിന് ട്രാഫിക് വകുപ്പ് തുടക്കം കുറിച്ചു. രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ വാഹനയാത്രക്കാ൪ക്ക് നോമ്പുതുറക്കുന്നതിനായി ഇഫ്താ൪ കിറ്റുകൾ വിതരണം ചെയ്യുന്നതാണ് പദ്ധതി.
ഈ റമദാനിൽ ഏറ്റവും കൂടുതൽ റോഡപകടങ്ങൾ നടക്കുന്നത് ഇഫ്താറിന് തൊട്ടുമുമ്പുള്ള സമയത്താണ്. ഇഫ്താറിന് ലക്ഷ്യസ്ഥാനത്തെത്താനുള്ള യാത്രക്കാരുടെ പരക്കം പാച്ചിലാണ് ഈ സമയത്ത് അപകടങ്ങൾ കൂടാനും പല ഭാഗങ്ങളിലും ഗതാഗതക്കുരുക്ക് ഉണ്ടാകാനുമുള്ള പ്രധാന കാരണം. ഇത് കണക്കിലെടുത്താണ് വാഹനയാത്രക്കാ൪ക്ക് വഴിയിൽവെച്ച് തന്നെ നോമ്പുതുറക്കാൻ അവസരമൊരുക്കുന്നതിനായി ട്രാഫിക് വകുപ്പ ്കിറ്റുകൾ വിതരണം ചെയ്യാൻ ആരംഭിച്ചത്. കിറ്റ് വാങ്ങാനും നോമ്പ് തുറക്കാനുമായി വാഹനം നി൪ത്തുമ്പോൾ സ്വാഭാവികമായും വേഗതയും ഗതാഗതപ്രശ്നങ്ങളും അതുവഴി അപകടങ്ങളും കുറക്കാനാകുമെന്നതാണ് പുതിയ പദ്ധതിയിലൂടെ കണക്കുകൂട്ടുന്നത്. തിരക്കേറിയ സമയങ്ങളിൽ പട്രോളിംഗിന് നിയോഗിക്കപ്പെട്ടിട്ടുള്ള ട്രാഫിക് പോലിസുകാരാണ് പ്രത്യേക യൂണിഫോം അണിഞ്ഞ് ഇഫ്താ൪ കിറ്റുകൾ വിതരണം ചെയ്യുന്നത്.
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ക്ഷണമനുസരിച്ച് ഇഫ്താറിന് പുറപ്പെടുന്നവ൪ പലപ്പോഴും സമയത്തിന് തൊട്ടുമുമ്പായിരിക്കും യാത്രതിരിക്കുക. പിന്നീട് ലക്ഷ്യസ്ഥാനത്തെത്താനുള്ള ഇവരുടെ പരക്കം പാച്ചിൽ പലപ്പോഴും അപകടങ്ങൾ ക്ഷണിച്ചുവരുത്തുകയാണ്. ഇഫ്താറിന് തൊട്ടുമുമ്പുള്ള സമയത്ത് പല റോഡുകളിലും വാഹനങ്ങളുടെ നീണ്ട നിര തന്നെ ദൃശ്യമാണ്. കാമ്പയിൻെറ ഭാഗമായി ട്രാഫിക് വകുപ്പ് പ്രധാന റോഡുകളിൽ ജാഗ്രതാ നി൪ദേശം നൽകുകയും പട്രോളിംഗ് ശക്തമാക്കാൻ സുരക്ഷാ ഏജൻസികൾക്ക് നി൪ദേശം നൽകുകയും ചെയ്തിട്ടുണ്ട്.
ഇഫ്താ൪ കിറ്റിൽ നോമ്പ്തുറ വിഭവങ്ങൾക്കൊപ്പം ട്രാഫിക് സുരക്ഷാ ബോധവത്കരണത്തിനുള്ള മാ൪ഗനി൪ദേശങ്ങളടങ്ങിയ ലഘുലേഖകളുമുണ്ട്. വഴിയരികിൽ വാഹനമൊതുക്കി നോമ്പ്തുറക്കുന്നവ൪ അതിനൊപ്പമുള്ള ലഘുലേഖ വായിക്കാനും സമയം കണ്ടെത്തുന്നുണ്ടെന്നാണ് ട്രാഫിക് വകുപ്പ് അധികൃത൪ പറയുന്നത്.
റമദാനിൽ നടത്തിവരുന്ന റോഡ് സുരക്ഷാ ബോധവത്കരണ കാമ്പയിൻ വൻ വിജയമാണെന്ന് ട്രാഫിക് വകുപ്പ് ഡയറക്ട൪ ബ്രിഗേഡിയ൪ മുഹമ്മദ് സഅദ് അൽ ഖ൪ജി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story