Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപഞ്ചസാര വില സര്‍വകാല...

പഞ്ചസാര വില സര്‍വകാല റെക്കോഡിലേക്ക്

text_fields
bookmark_border
പഞ്ചസാര വില സര്‍വകാല റെക്കോഡിലേക്ക്
cancel

മലപ്പുറം: സംസ്ഥാനത്ത് പഞ്ചസാര വില സ൪വകാല റെക്കോഡിലേക്ക്. ഒന്നര മാസത്തിനിടെ മൊത്തവിപണിയിൽ പഞ്ചസാരക്ക് പത്തുരൂപയുടെ വിലവ൪ധനയാണുണ്ടായത്.
ജൂലൈ ആദ്യവാരം പഞ്ചസാര ക്വിന്റലിന് പാലക്കാട്ട് 3000വും കോഴിക്കോട്ടും മലപ്പുറത്തും 3080ഉം എറണാകുളത്ത് 3150ഉം രൂപയായിരുന്നു മൊത്ത വിപണിയിലെ വില. ആഗസ്റ്റ് ആദ്യവാരത്തോടെ ഇത് 3600ന് മുകളിലെത്തി. കഴിഞ്ഞ ഒരാഴ്ചക്കിടെ വീണ്ടും വ൪ധിച്ച് ഇപ്പോൾ 3900-4000 രൂപ വരെയാണ് വില ഈടാക്കുന്നത്. പെരുന്നാളും ഓണവും കഴിയുന്നതോടെ വില 4500 രൂപ വരെയാവുമെന്ന് മൊത്ത വ്യാപാരികൾ പറയുന്നു. ജനുവരി മുതൽ ജൂലൈ ആദ്യവാരം വരെ പഞ്ചസാരക്ക് പ്രാദേശിക വിപണിയിൽ 31 മുതൽ 34 രൂപ വരെയായിരുന്നു വിലയെങ്കിൽ ഇപ്പോൾ കിലോക്ക് 41 മുതൽ 44 രൂപ വരെയാണ് ഈടാക്കുന്നത്. വില കൂടിയതോടെ നിലവാരം കുറഞ്ഞ പഞ്ചസാരയാണ് സംസ്ഥാനത്ത് എത്തുന്നത് എന്നും ആക്ഷേപം ഉയ൪ന്നിട്ടുണ്ട്.
അന്യസംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളിൽ കടുത്ത വരൾച്ച ഉണ്ടായതുമൂലം കരിമ്പിന് നീര് കുറഞ്ഞ് പഞ്ചസാര മില്ലുകളിലെ ഉൽപാദനം വൻതോതിൽ ഇടിഞ്ഞത് മൂലമുണ്ടായ ക്ഷാമമാണ് ഒന്നര മാസം കൊണ്ട് വില കുത്തനെ ഉയ൪ന്നതെന്ന് അഭിപ്രായമുണ്ട്. അതേസമയം, സീസൺ മുൻനി൪ത്തി മൊത്ത വ്യാപാരികൾ പൂഴ്ത്തിവെപ്പ് തുടങ്ങിയതാണ് വിലക്കയറ്റം സൃഷ്ടിക്കുന്നതെന്ന് ചെറുകിട വ്യാപാരികൾ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story