നെല്ലിയാമ്പതി ഭൂമി പണയംവെച്ച് തട്ടിപ്പ്: അന്വേഷണം ക്രൈംബ്രാഞ്ചിന്
text_fieldsതിരുവനന്തപുരം: നെല്ലിയാമ്പതിയിൽ വനഭൂമി പണയപ്പെടുത്തി വായ്പ സംഘടിപ്പിച്ച കേസുകളെക്കുറിച്ച അന്വേഷണം ക്രൈംബ്രാഞ്ചിനുവിട്ട് മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ ഉത്തരവ് പുറപ്പെടുവിച്ചു. അന്വേഷണം വിജിലൻസിനെ ഏൽപ്പിക്കാൻ സ൪ക്കാ൪ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും വനംമന്ത്രിയുടെ ഉൾപ്പെടെ ആവശ്യം കണക്കിലെടുത്താണ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കുന്നത്. ലോക്കൽ പൊലീസ് രജിസ്റ്റ൪ചെയ്ത് ആലത്തൂ൪ ഡിവൈ.എസ്.പി അന്വേഷിക്കുന്ന ആറ് കേസുകളാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. അന്വേഷണ സംഘത്തെ അടുത്തയാഴ്ച നിയോഗിക്കും.
പണയപ്പെടുത്താൻ അവകാശമില്ലാത്ത വനഭൂമി വ്യാജരേഖ ചമച്ച് ധനകാര്യ സ്ഥാപനങ്ങളിൽ പണയപ്പെടുത്തി 14 കോടിയിലധികം തട്ടിയെടുത്തെന്നാണ് കേസുകൾ. മീര ഫ്ളോറ, ചെറുനെല്ലി, കാരപ്പാറ, ബ്രൂക്ക്ലാൻഡ്, സ്മിത മൗണ്ട്, ലക്ഷ്മി എന്നീ എസ്റ്റേറ്റുകളുടെ മറവിലായിരുന്നു തട്ടിപ്പ്. ഈ കേസുകളിൽ പലതിലും റവന്യു, രജിസ്ട്രേഷൻ വകുപ്പുകളിലെയും കെ.എസ്.ഐ.ഡി.സിയിലെയും ബാങ്കുകളിലെയും ഉദ്യോഗസ്ഥ൪ പ്രതികളാണ്. ബാങ്കുകളിൽനിന്ന് വായ്പയെടുത്ത് കുടിശ്ശികയുണ്ടായപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഒരു എസ്റ്റേറ്റിൻെറ പേരിലെടുത്ത വായ്പ കുടിശ്ശിക വരുത്തിയതിനെത്തുട൪ന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിനെ സമീപിച്ചു. തുട൪ന്ന് എസ്റ്റേറ്റ് ലേലത്തിൽ വിറ്റ് ബാങ്കിൻെറ കടം ട്രൈബ്യൂണൽ മടക്കി നൽകി. പിന്നീടാണ് തട്ടിപ്പുകൾ പുറത്തുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
