മഴയില്ല; ഏലം, കുരുമുളക് കര്‍ഷകര്‍ പ്രതിസന്ധിയില്‍
text_fieldsഏലപ്പാറ: മഴയുടെ ലഭ്യതക്കുറവുമൂലം ഏലം, കുരുമുളക് ക൪ഷക൪ പ്രതിസന്ധിയിൽ. പുതിയ ചെടികൾ നടുന്നതും അവതാളത്തിലായി. പുതിയ വള്ളികൾ നട്ട ക൪ഷകരെയും മഴയുടെ കുറവ് ബാധിച്ചു. ഏലക്കയുടെ പൊഴിച്ചിൽ രോഗവും തട്ടകൾ ഉണങ്ങുന്നതും ഉൽപ്പാദനം കുറച്ചു. കാലപ്പഴക്കം ചെന്ന ചെടികൾ നീക്കം ചെയ്ത് പുതിയ ചെടികൾ നടാൻ ശ്രമിച്ച ക൪ഷകരും വെട്ടിലായി. നട്ട ചെടികൾ ഉണങ്ങിപ്പോകുകയും വെയിലേറ്റ് മഞ്ഞനിറം വീണ് തട്ടകൾ ഉണങ്ങുന്നതും കൃഷിയെ ബാധിച്ചു. ഏലം, കുരുമുളക് ക൪ഷക൪ വൻ പ്രതിസന്ധി നേരിടുമ്പോഴും തേയില ക൪ഷക൪ക്ക് കാലാവസ്ഥ അനുകൂലമാണ്. വെയിലും മഴയും മാറിമാറി ലഭിക്കുന്ന കാലാവസ്ഥയിൽ മെച്ചപ്പെട്ട വിളവും ലഭിക്കുന്നു. ഫാക്ടറി ഉടമകൾ പച്ചക്കൊളുന്തിന് ഉയ൪ന്ന വില നൽകുമ്പോഴും ക൪ഷക൪ക്ക് ലഭിക്കുന്നില്ല. വൻകിടക്കാരായ ഫാക്ടറി ഉടമകൾ പച്ചക്കൊളുന്തിന് കിലോക്ക് 18 രൂപ 20 പൈസ നൽകുന്നു. എന്നാൽ, ക൪ഷക൪ക്ക് 12 രൂപയാണ് ലഭിക്കുന്നത്. ആറു രൂപയോളം ഇടനിലക്കാ൪ കൈയടക്കുന്നു. ക൪ഷകരിൽനിന്ന് ഇടനിലക്കാ൪ വഴിയാണ് ചെറുകിട തേയില ഫാക്ടറികൾ ഉൾപ്പെടെയുള്ളവ൪ കൊളുന്ത് ശേഖരിക്കുന്നത്. ഉൾനാടൻ മേഖലകളിലെ ചെറുകിട ക൪ഷക൪ക്ക് ഫാക്ടറികളിൽ കൊളുന്ത് നേരിട്ട് എത്തിക്കുന്നത് വാഹനച്ചെലവ് ഉൾപ്പെടെ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതിനാൽ ഇടനിലക്കാരെയാണ് ആശ്രയിക്കുന്നത്. ക൪ഷകരെ ചൂഷണം ചെയ്ത് വൻ ലാഭമാണ് ഇടനിലക്കാ൪ കൊയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
