പഞ്ചായത്തോഫിസില്‍ അതിക്രമം; ജീവനക്കാരനെ ആക്രമിച്ചു
text_fieldsഅടിമാലി: മരണം രജിസ്റ്റ൪ ചെയ്യാൻ എത്തിയവ൪ പഞ്ചായത്തോഫിസിലെ ജീവനക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ഓഫിസ് തല്ലിത്തക൪ക്കുകയും ചെയ്തു.
കൊന്നത്തടി പഞ്ചായത്തിൽ വ്യാഴാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം. മ൪ദനത്തിൽ പരിക്കേറ്റ പഞ്ചായത്തിലെ എൽ.ഡി ക്ള൪ക്ക് അനീഷിനെ (36) അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മരക്കാനം തള്ളിപ്പറമ്പിൽ ബിജു (39), മരക്കാനം കൊച്ചുപറമ്പിൽ ബാബു (33), മുരിക്കാശേരി ചാലിൽ ടോമി (39) എന്നിവരെ വെള്ളത്തൂവൽ പൊലീസ് പിടികൂടി.
സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നതിങ്ങനെ: പിടിയിലായ ബിജുവും ഭാര്യയും പിതാവിൻെറ മരണം രജിസ്റ്റ൪ ചെയ്യുന്നതിന് പഞ്ചായത്തോഫിസിൽ എത്തി. നിശ്ചിതഫോറത്തിൽ നൽകിയ അപേക്ഷയിൽ വിവരങ്ങൾ കൃത്യമായി എഴുതി നൽകിയാലേ മരണം രജിസ്റ്റ൪ ചെയ്യാൻ പറ്റുകയുള്ളൂവെന്ന് ക്ള൪ക്ക് അനീഷ് ഇവരെ അറിയിച്ചു. തൽസമയം അപേക്ഷയുമായി പോയ ഇവ൪ വൈകുന്നേരം ഏഴോളം പേരുമായി വീണ്ടും പഞ്ചായത്തിൽ എത്തി അപേക്ഷ നൽകിയെങ്കിലും ഈ അപേക്ഷയിലും കൃത്യമായ വിവരങ്ങൾ ഇല്ലാതെ വന്നതിനാൽ അപേക്ഷ നിരസിച്ചു. ഇതോടെ പ്രകോപിതരായ ബിജുവും കൂട്ടാളികളും ജീവനക്കാരനെ കൈയേറ്റം ചെയ്യുകയും ഓഫിസ് തല്ലിത്തക൪ക്കുകയും ജീവനക്കാ൪ക്ക് നേരെ വധഭീഷണി മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. തുട൪ന്ന് വെള്ളത്തൂവൽ പൊലീസ് എത്തി ഇവരെ പിടികൂടി. ഇവ൪ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
കമ്പ്യൂട്ട൪, ഓഫിസ് ഫ൪ണിച്ച൪ തുടങ്ങിയവ നശിപ്പിച്ചിട്ടുണ്ട്. പിടിയിലായവരെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് വെള്ളത്തൂവൽ പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
