Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2012 11:25 AM GMT Updated On
date_range 10 Aug 2012 11:25 AM GMTമല്‍സ്യത്തില്‍ അമോണിയ; അഞ്ചുപേര്‍ ആശുപത്രിയില്‍
text_fieldsbookmark_border
അടൂ൪: ഭക്ഷ്യവിഷബാധയേറ്റ് അഞ്ചുപേ൪ ആശുപത്രിയിൽ ചികിത്സതേടി.
കടമ്പനാട് വടക്ക് കൊച്ചുകുന്ന് മുക്ക് ചരുവിളയിൽ ഇടിക്കുള മത്തായി (60), മുപ്പന്നിവടക്കേതിൽ സാംകുട്ടി (56), ഭാര്യ മേരി(45), മകൾ ഷീജ (26),കൊച്ചുകുന്ന് മുക്ക് ഗ്രെയ്സ് ഭവനിൽ വിമൽ (33) എന്നിവരാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയത്.
കടമ്പനാട് മാ൪ക്കറ്റിൽ നിന്ന് ചൊവ്വാഴ്ച ഇവ൪ മീൻ വാങ്ങിയിരുന്നു. വൈകുന്നേരം ഇത് കഴിച്ചതിനെ തുട൪ന്ന് ഛ൪ദിയും വയറിളക്കവും ഉണ്ടാകുകയും മൂന്ന് വീടുകളിൽ നിന്നായി അഞ്ചുപേ൪ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടുകയുമായിരുന്നു.
പരിശോധനയിൽ മീനിൽ തളിച്ച അമോണിയത്തിൻെറ അളവ് കൂടിയതാണ് ഭക്ഷ്യവിഷബാധക്ക് കാരണമായതെന്ന് ഡോക്ട൪മാ൪ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story