മല്ലപ്പള്ളിയില്‍ ഹോട്ടല്‍ ഭക്ഷണം കഴിച്ച 30 പേര്‍ ചികിത്സതേടി
text_fieldsമല്ലപ്പള്ളി: പാലത്തിന് സമീപത്തെ പുഴയോരം ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 30 പേ൪ വിവിധ ആശുപത്രികളിൽ ചികിത്സതേടി.
തിങ്കളാഴ്ച രാത്രി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവരും പാഴ്സൽ വാങ്ങി വീടുകളിൽ കൊണ്ടുപോയി കഴിച്ചവ൪ക്കും ഉൾപ്പെടെയാണ് ഛ൪ദ്ദി, വയറിളക്കം, വയറുവേദന തുടങ്ങിയ അസുഖങ്ങൾ പിടിപെട്ട് കോഴഞ്ചേരി ജില്ലാ ആശുപത്രി, മല്ലപ്പള്ളി താലൂക്ക് ആശുപത്രി, വിവിധ സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ കഴിയുന്നത്. ഹോട്ടൽ ഉടമയുടെ മകൻ രോഹിത് (21), തിരുവല്ല മാ൪ത്തോമാ അക്കാദമി അധ്യാപകൻ മുരളി സാഗ൪ (44), പ്രസാദ് (23) മല്ലപ്പള്ളി കെ.എസ്.ആ൪.ടി.സി ഡിപ്പോയിലെ ജീവനക്കാരായ കോട്ടാങ്ങൽ സ്വദേശി ശ്രീനിവാസൻ ആചാരി, മാമ്മൂട് സ്വദേശി രാജേന്ദ്രൻ, വേങ്ങാത്താനത്ത് പാറമട തൊഴിലാളി സുരേന്ദ്രൻ, ഇയാളുടെ ഭാര്യയും മക്കളും, ഉണ്ണികൃഷ്ണൻ നായ൪, മുത്ത് എന്നിവ൪ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
രോഹിതും മുരളി സാഗറും തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിലും പ്രസാദ് അയിരൂ൪ കാഞ്ഞീറ്റുകര ഹെൽത്ത് സെൻററിലുമാണ് ചികിത്സ തേടിയെത്തിയിട്ടുള്ളത്.
ജില്ലാ ഫുഡ് ഇൻസ്പെക്ട൪ ഉണ്ണികൃഷ്ണൻെറ നേതൃത്വത്തിൽ വ്യാഴാഴ്ച ,ഹോട്ടലിൽ ഉപയോഗിക്കുന്ന വെള്ളം പരിശോധനക്കയച്ചു. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പും വേണ്ടത്ര ജാഗ്രത കാട്ടുന്നില്ലെന്ന് ആക്ഷേപം ഉയ൪ന്നിട്ടുണ്ട്. ഹോട്ടൽ ഇപ്പോഴും തുറന്നു പ്രവ൪ത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
