സ്വകാര്യ ബസ് തൊഴിലാളികള്‍ 16 മുതല്‍ അനിശ്ചിതകാല പണിമുടക്കിന്
text_fieldsകോട്ടയം: നിയമപരമായ ശമ്പളവും വ൪ധിപ്പിച്ച ഡി.എയും നൽകണമെന്നാവശ്യപ്പെട്ട് 16ന് അ൪ധരാത്രി മുതൽ ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്കിന്.
സ൪ക്കാ൪ പ്രഖ്യാപിച്ച ഫെയ൪വേജസും ഡി.എയും അനുസരിച്ച് ഡ്രൈവ൪ക്ക് 648 രൂപയും കണ്ടക്ട൪ക്ക് 643ഉം ചെക്ക൪ക്ക് 640 ഉം ക്ളീന൪ക്ക് 620 രൂപയുമാണ് കിട്ടേണ്ടത്. ജില്ലാ ലേബ൪ ഓഫിസറുടെ മധ്യസ്ഥതയിൽ ജൂലൈ ഒമ്പതിന് ബസ് ഓപറേറ്റേഴ്സ് അസോസിയേഷനും ഓണേഴ്സ് അസോസിയേഷനും ഇത് അംഗീകരിച്ച് യൂനിയനുകളുമായി കരാ൪ ഒപ്പിട്ടതാണെന്ന് സംയുക്ത സമരസമിതി കുറ്റപ്പെടുത്തി.
2011-’12 സാമ്പത്തിക വ൪ഷത്തെ ബോണസ് സംബന്ധിച്ച് കലക്ടറുടെ ഡി.എൽ.ഒയുടെയും മധ്യസ്ഥതയിൽ യോഗം ചേ൪ന്നിട്ടും മിനിമം ബോണസ് പോലും നൽകില്ലെന്നാണ് ഉടമകളുടെ നിലപാടെന്ന് സമരസമിതി ജനറൽ കൺവീന൪ പി.ജെ. വ൪ഗീസ്, ജില്ലാ മോട്ടോ൪ മെക്കാനിക്കൽ ആൻഡ് ലേബ൪ യൂനിയൻ (ഐ.എൻ. ടി.യു.സി) സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി, ജില്ലാ മോട്ടോ൪ ആൻഡ് എൻജിനീയറിങ് മസ്ദൂ൪ സംഘം (ബി.എം.എസ്) ജനറൽ സെക്രട്ടറി കെ.എൻ. മോഹനൻ, ജില്ലാ മോട്ടോ൪ ആൻഡ് എൻജിനീയറിങ് വ൪ക്കേഴ്സ് യൂനിയൻ (എ.ഐ.ടി. യു.സി) സെക്രട്ടറി ബി. രാമചന്ദ്രൻ, പ്രൈവറ്റ് ബസ് വ൪ക്കേഴ്സ് യൂനിയൻ (കെ.ടി. യു.സി-എം) പ്രസിഡൻറ് ജോസുകുട്ടി പൂവേലിൽ എന്നിവ൪ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
