ആശുപത്രിയിലായ വീട്ടമ്മയുടെ വീടുപണിക്ക് ഇറക്കിയ മണല്‍ മോഷണം പോയി
text_fieldsആനക്കര: പാമ്പുകടിയേറ്റ് ആശുപത്രിയിൽ ചികിത്സക്ക് പോയ സ്ത്രീയുടെ വീട്ടിൽനിന്ന് മണൽ മോഷണം പോയി. ഇ.എം.എസ് ഭവനപദ്ധതി പ്രകാരം വീട് നി൪മിക്കാൻ ഇറക്കിയ മണലാണ് മോഷണം പോയത്.
ആനക്കര ഹൈസ്കൂളിന് സമീപം കുറ്റിക്കാട്ടുപറമ്പിൽ അമ്മുവിൻെറ വീട്ടിൽ നിന്നാണ് മണൽ നഷ്ടപ്പെട്ടത്. ബ്ളോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നി൪മിക്കുന്ന വീടിൻെറ തറപ്പണി പൂ൪ത്തിയായിരുന്നു. താൽക്കാലികമായി നി൪മിച്ച ഷെഡിലാണ് കുടുംബം താമസം.
കഴിഞ്ഞ ദിവസം രാത്രിയിൽ ഷെഡിൽവെച്ച് പാമ്പ് കടിച്ചതിനെ തുട൪ന്ന് ആശൂപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് അമ്മു. വീട്ടിൽ ആരുമില്ലാത്തപ്പോഴാണ് മണൽ മോഷണം.
വ്യാഴാഴ്ച്ച വൈകീട്ട് ആശുപത്രിയിലേക്ക് സാധനങ്ങൾ കൊണ്ടുപോകാൻ സഹോദരൻ സുബ്രഹ്മണ്യൻ വീട്ടിലെത്തിയപ്പോഴാണ് മണൽ മോഷണം പോയത് അറിയുന്നത്.
മണൽമാഫിയകളിൽപ്പെട്ടവരാണ് സംഭവത്തിന് പിന്നിലെന്ന് ആരോപണമുണ്ട്. അനധികൃതമായി ഗുഡ്സ് ഓട്ടോയിൽ കൊണ്ടുപോകുന്ന മണൽ യൂണിയൻ തൊഴിലാളികൾ തടഞ്ഞ് പൊലീസിന് കൈമാറിയതിനെ തുട൪ന്ന് ആനക്കര പഞ്ചായത്തിൽ മണൽ കടത്ത് നിലച്ചിരിക്കുകയാണ്. അതിനാൽ റോഡരികിൽ ഇറക്കിയിട്ട മണൽ പതിവായി മോഷണം പോകുന്നുണ്ടത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
