പെരുന്നാളും ഓണവും അരികെ; പൊതുവിപണിയില്‍ അവശ്യ സാധനങ്ങള്‍ക്ക് വിലവര്‍ധന
text_fieldsപെരിന്തൽമണ്ണ: ഓണവും പെരുന്നാളും അടുക്കാറായതോടെ പൊതുവിപണിയിൽ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു. അരിക്ക് നാലും പഞ്ചസാരക്ക് അഞ്ചും രൂപയാണ് വ൪ധിച്ചത്. ഏറെ പേ൪ ആശ്രയിക്കുന്ന സപൈ്ളകോ ഔ്ലെറ്റുകളിലും അരിവില മുകളിലേക്ക് തന്നെയാണ്. അതേസമയം, ഉലുവ, കടുക്, മുളക് തുടങ്ങി പത്തോളം സാധനങ്ങളുടെ സബ്സിഡി നി൪ത്താൻ സപൈ്ളകോ തീരുമാനിച്ചതായാണ് വിവരം.
സപൈ്ളകോയിൽ അരി സ്റ്റോക്കും കുറവാണ്. പെരിന്തൽമണ്ണയിലെ കേന്ദ്രത്തിൽ കുറുവ അരി ജൂണിലാണ് അവസാനമായി എത്തിയത്. സപൈ്ളകോയിലേക്ക് അവശ്യവസ്തുക്കളുടെ ശരിയായ വിതരണം നടന്നിട്ട് ഏഴ് മാസമായി. സബ്സിഡി നി൪ത്തുന്നതോടെ ബോധന അരിക്ക് കിലോക്ക് 26 രൂപ നൽകേണ്ടി വരും. 16 രൂപയായിരുന്നു നേരത്തെ വില. പഞ്ചസാര വില 31ൽനിന്ന് 38.40 രൂപയാവും. ഉലുവയുടേത് 28ൽ നിന്ന് 43.40ഉം കടുകിന് 22ൽ നിന്ന് 60 രൂപയുമാകും. പുഴുങ്ങല്ലരി, മട്ട അരി എന്നിവയും കുറവാണ്. ശ൪ക്കരയും സ്റ്റോക്കില്ല.
ബി.പി.എൽ കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണവും മുടങ്ങുമെന്നാണ് സൂചന. ഓണക്കിറ്റ് തയാറാക്കുന്നതിന് ഒരുമാസം മുമ്പ് സ്റ്റോക്കുകൾ സപൈ്ളകോയിൽ എത്താറുണ്ട്. ഇത്തവണ ഇത് സംബന്ധിച്ച് സ൪ക്കാ൪ അറിയിപ്പ് നൽകിയിട്ടില്ല. വിലക്കയറ്റം രൂക്ഷമാകുന്നത് തടയാൻ സ൪ക്കാ൪ വിവിധ സംവിധാനങ്ങൾ ഒരുക്കിയിരുന്നെങ്കിലും അവ ഫലവത്തായിട്ടില്ല. കൺസ്യൂമ൪ ഫെഡ്, സഹകരണ വകുപ്പ് എന്നിവ മുഖേനയാണ് വിലക്കയറ്റത്തിൻെറ രൂക്ഷത കുറക്കാൻ പദ്ധതികൾ ആവിഷ്കരിച്ചിരുന്നത്. ഓണം-റമദാൻ മേളകൾ നടക്കുന്നുവെങ്കിലും ടൗണുകളിലെ ആളുകൾക്ക് മാത്രമാണ് പ്രയോജനം. അങ്ങാടിപ്പുറത്തെ എഫ്.സി.ഐ ഗോഡൗണിലും അരി സ്റ്റോക്ക് കുറവാണ്. ഇടക്കിടെ വാഗണുകളിൽ അരി എത്തുന്നുണ്ടെങ്കിലും ആവശ്യത്തിന് തികയാത്ത അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
