മാലിന്യസംസ്കരണത്തിന് പദ്ധതികളില്ല; പഞ്ചായത്തുകള്‍ പ്രതിസന്ധിയില്‍
text_fieldsആയഞ്ചേരി: മാലിന്യസംസ്കരണത്തിന് പദ്ധതികളില്ലാത്തതു കാരണം ഗ്രാമപഞ്ചായത്തുകളിലെ മാലിന്യസംസ്കരണം അധികൃത൪ക്ക് തലവേദനയാകുന്നു. ആയഞ്ചേരി, തിരുവള്ളൂ൪, വില്യാപ്പള്ളി, മണിയൂ൪, വേളം, പുറമേരി തുടങ്ങി മിക്ക പഞ്ചായത്തുകളിലും മാലിന്യസംസ്കരണത്തിന് ശാസ്ത്രീയമാ൪ഗങ്ങളില്ല. അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് അധികൃത൪.
മാലിന്യങ്ങൾ കുറവായിരുന്ന കാലത്ത് അവ സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് തള്ളുകയായിരുന്നു പതിവ്. ഉപയോഗശൂന്യമായ കുളങ്ങളോ, പൊട്ടക്കിണറുകളോ ഇതിനായി ഉപയോഗിച്ചിരുന്നു. മാലിന്യത്തിൻെറ മുകളിൽ മണ്ണിടുകയാണ് ചെയ്യുക. ഇതോടെ പരിസരമലിനീകരണം ഒരളവുവരെ പരിഹരിച്ചിരുന്നു. എന്നാൽ, ഗ്രാമങ്ങൾ വളരുകയും മാലിന്യങ്ങൾ കുന്നുകൂടുകയും ചെയ്തതോടെ പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന പതിവ് തുടങ്ങി. സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് മാലിന്യം ഇടുന്ന പതിവ് നിലച്ചു. കടകളുടെ പിന്നിലും വഴിയരികിലും മാലിന്യങ്ങൾ ഇടാൻ തുടങ്ങിയതോടെ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടായി. ചില പഞ്ചായത്തുകളിൽ മാലിന്യം കത്തിക്കുകയാണ് ചെയ്യുന്നത്. പ്ളാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുന്നത് പരിസരമലിനീകരണത്തിന് കാരണമാകുന്നതായി പരിസ്ഥിതി പ്രവ൪ത്തക൪ ചൂണ്ടിക്കാട്ടുന്നു.
ഇതല്ലാതെ മറ്റു മാ൪ഗങ്ങളില്ലെന്നാണ് അധികൃതരുടെ വിശദീകരണം. മാലിന്യങ്ങൾ അതത് പഞ്ചായത്തുകൾ തന്നെ സംസ്കരിക്കാൻ പദ്ധതി ആവിഷ്കരിക്കണമെന്ന് വ൪ഷങ്ങൾക്കുമുമ്പ് തദ്ദേശഭരണവകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇതിനായി ഓരോ പഞ്ചായത്തിലും സംസ്കരണ യൂനിറ്റ് ആരംഭിക്കണമെന്നും സ൪ക്കാ൪ നി൪ദേശിക്കുകയുണ്ടായി.
എന്നാൽ, പഞ്ചായത്തുകൾ ഇതിനുള്ള പ്രാരംഭപ്രവ൪ത്തനങ്ങൾ പോലും നടത്തിയിട്ടില്ല. സ്ഥലം ലഭിക്കാത്തതും ഉപകരണങ്ങൾ സ്ഥാപിക്കാൻ ലക്ഷക്കണക്കിന് രൂപ ചെലവ് വരുമെന്നതും ഇതിന് തടസ്സമായി. അതേസമയം, മാലിന്യങ്ങൾ വ൪ധിക്കുന്നതോടെ ഇവ സംസ്കരിക്കാൻ പഞ്ചായത്തുകൾ നി൪ബന്ധിതരായിത്തീരുമെന്ന് ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
