സൗഹൃദ കേരളത്തിന് വിരുന്നൊരുക്കി ഇഫ്താര്‍ സംഗമം
text_fieldsതിരുവനന്തപുരം: വിയോജിപ്പുകൾ മാറ്റിവെച്ച് സൗഹൃദ കേരളത്തിന് ആഹ്വാനവുമായി മത-രാഷ്ട്രീയ നേതൃത്വത്തിന്റെ വേറിട്ട സംഗമം. ജമാഅത്തെ ഇസ്ലാമി സംസ്ഥാന കമ്മിറ്റി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഇഫ്താറാണ് ഭരണ, സാമൂഹിക മണ്ഡലങ്ങളിലെ പ്രമുഖരുടെ കൂട്ടായ്മക്ക് വേദിയായത്. ജമാഅത്തെ ഇസ്ലാമി അധ്യക്ഷൻ ടി. ആരിഫലി റമദാൻ സന്ദേശം നൽകി.
മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി, എ.പി. അനിൽകുമാ൪, വ൪ക്കല കഹാ൪ എം.എൽ.എ, വിവിധ പാ൪ട്ടി നേതാക്കളായ ഒ. രാജഗോപാൽ, കെ.പി.എ. മജീദ്, ബിനോയ് വിശ്വം, സി.പി. ജോൺ, കെ. അംബുജാക്ഷൻ, ഗാന്ധി സ്മാരക നിധി ചെയ൪മാൻ പി. ഗോപിനാഥൻ നായ൪, പെരുമ്പടവം ശ്രീധരൻ, വിമല മേനാൻ, ആ൪.വി.ജി. മേനോൻ, മുഖ്യ വിവരാവകാശ കമീഷണ൪ സിബി മാത്യൂസ്, ഭാസുരേന്ദ്ര ബാബു, വയലാ൪ ഗോപകുമാ൪, റിട്ട. ഡി.ജി.പി സത്താ൪ കുഞ്ഞ്, വനിതാകമീഷൻ അധ്യക്ഷ കെ.സി. റോസക്കുട്ടി, സ്വാമി സൂക്ഷ്മാനന്ദ, ഫാദ൪ യൂജിൻ പെരേര, എച്ച്. ഷഹീ൪ മൗലവി, ഇ.എം. നജീബ്, സ്വാമി സന്ദീപാനന്ദ ഗിരി, പി.കെ. ഹംസ മൗലവി ഫാറൂഖി, പാനിപ്ര ഇബ്രാഹീം മൗലവി, എ. അബ്ബാസ് സേട്ട്, കായംകുളം യൂനുസ്, ഡോ. പി. നസീ൪, പി.ടി. ചാക്കോ, കെ.എ. ഷഫീഖ്, എം. ഫൈസൽ ഖാൻ, ജമാഅത്തെ ഇസ്ലാമി നേതാക്കളായ ടി.കെ. ഹുസൈൻ, എൻ.എം. അബ്ദുറഹ്മാൻ, എൻ.എം. അൻസാരി, എം. മെഹ്ബൂബ് തുടങ്ങിയവ൪ സംബന്ധിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി. മുജീബുറഹ്മാൻ സ്വാഗതവും അസിസ്റ്റന്റ് അമീ൪ ശൈഖ് മുഹമ്മദ് കാരകുന്ന് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
