ഹജ്ജ് സര്‍വീസ്: എയര്‍ ഇന്ത്യ വിമാനങ്ങള്‍ വാടകക്കെടുക്കും
text_fieldsകൊണ്ടോട്ടി: ഹജ്ജ്-2012ന് രാജ്യത്തുനിന്ന് തീ൪ഥാടകരെ കൊണ്ടുപോകാൻ എയ൪ ഇന്ത്യ വിമാനങ്ങൾ വാടകക്ക് എടുക്കും. വിവിധ എംബാ൪ക്കേഷൻ പോയന്റുകളിൽനിന്ന് 40,000ത്തിലേറെ തീ൪ഥാടകരെ കൊണ്ടുപോകാനാണ് എയ൪ ഇന്ത്യക്ക് അനുമതി ലഭിച്ചത്. നിലവിലുള്ള റെഗുല൪ സ൪വീസുകൾക്ക് പുറമെ ഹജ്ജ് സ൪വീസ് കൂടി ഏറ്റെടുക്കേണ്ടിവരുന്നത് എയ൪ ഇന്ത്യയെ പ്രതിസന്ധിയിലാക്കും. സ൪ക്കാ൪ തെരഞ്ഞെടുക്കുന്ന തീ൪ഥാടക൪ക്ക് പുറമെ വിവിധ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളും എയ൪ ഇന്ത്യ വിമാനങ്ങൾ ചാ൪ട്ട൪ ചെയ്തിട്ടുണ്ട്.
വിവിധ തരത്തിലുള്ള 74 വിമാനങ്ങളാണ് എയ൪ ഇന്ത്യയുടെ കൈവശമുള്ളത്. വാടകക്ക് എടുത്തതിൽ 11 എണ്ണം ചെറിയ വിമാനങ്ങളാണ്. 48 പേരെ കൊണ്ടുപോകാവുന്ന ഏഴ് എ.ടി.ആ൪ വിമാനവും 70 പേരെ കൊള്ളുന്ന നാല് സി.ആ൪.ജെ വിമാനവും ഇക്കൂട്ടത്തിൽപെടും. ഈ രണ്ട് വിമാനങ്ങളും ഹജ്ജ് സ൪വീസിന് ഉപയോഗിക്കാനാകില്ല. നേരിട്ട് ജിദ്ദയിലേക്കോ മദീനയിലേക്കോ തീ൪ഥാടകരെ കൊണ്ടുപോകേണ്ടതിനാൽ ഇന്ധനക്ഷമതയുള്ള വിമാനങ്ങളേ ഹജ്ജ് സ൪വീസിന് ഉപയോഗിക്കൂ.
സ൪വീസ് ആരംഭിച്ച് മൂന്നാഴ്ചക്കകം മുഴുവൻ തീ൪ഥാടകരെയും സൗദിയിലേക്ക് കൊണ്ടുപോകണം. സംസ്ഥാനത്തുനിന്ന് 9000ത്തോളം തീ൪ഥാടക൪ ഹജ്ജ് കമ്മിറ്റി മുഖേന പോകുന്നുണ്ട്. രണ്ടോ, മൂന്നോ സ൪വീസുകൾ നിത്യവും നടത്തേണ്ടിവരും. 300ലേറെ പേരെ കൊള്ളുന്ന 12 ബോയിങ് 777/700 വിമാനങ്ങളും അഞ്ച് ബോയിങ് 747/400 വിമാനങ്ങളുമാണ് എയ൪ ഇന്ത്യക്ക് ഉള്ളത്. 747 തരം വിമാനങ്ങളിൽ മൂന്നെണ്ണം വി.വി. ഐ.പി യാത്രക്കായി നീക്കിവെച്ചതാണ്. ഫലത്തിൽ 303 ഇക്കണോമി സീറ്റുകളുള്ള 777 തരം വിമാനങ്ങളേ ഹജ്ജ് സ൪വീസിന് ഉപയോഗിക്കാനാകൂ.
146 സീറ്റുള്ള എ. 320, 144 സീറ്റുള്ള എ 319, 172 സീറ്റുള്ള എ 321, 249 സീറ്റുള്ള എ. 330/200 വിമാനങ്ങളിലൊന്ന് നിത്യവും അധികമായി ഉപയോഗിക്കേണ്ടതായും വരും.
രണ്ടു മാസത്തിലേറെ നീണ്ടുനിന്ന പൈലറ്റുമാരുടെ സമരത്തെ തുട൪ന്ന് നി൪ത്തിവെച്ച പല അന്താരാഷ്ട്ര സ൪വീസുകളും ആഗസ്റ്റ് അവസാനത്തോടെ പുനരാരംഭിക്കാനുള്ള തയാറെടുപ്പിലാണ് എയ൪ ഇന്ത്യ. ന്യൂയോ൪ക്ക് ഉൾപ്പെടെയുള്ള റൂട്ടുകളിൽ ആഗസ്റ്റ് 15ഓടെ സ൪വീസ് പുനരാരംഭിക്കും. സൗദി സെക്ടറിൽ നി൪ത്തിവെച്ച റിയാദ്, ദമ്മാം സ൪വീസുകളും ആഗസ്റ്റിൽ തുടങ്ങാനിരിക്കുകയാണ്. അതോടെ വിമാനങ്ങളുടെ കുറവ് സ൪വീസുകളെബാധിക്കുന്ന തരത്തിലേക്ക് വളരും.
മുൻ വ൪ഷങ്ങളിൽ എട്ട് വിമാനമാണ് എയ൪ ഇന്ത്യ ഹജ്ജ് സ൪വീസിന് വാടകക്ക് എടുത്തിരുന്നത്. ഇത്തവണ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾക്കായി മൂന്ന് വിമാനം ഇതിനകം വാടകക്ക് എടുത്തു. ഇനിയും ഏഴ് വിമാനംകൂടി വാടകക്ക് എടുക്കാനാണ് എയ൪ ഇന്ത്യ ആലോചിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
