ലിബിയ: പുതിയ പാര്‍ലമെന്‍റിന് എന്‍.ടി.സി അധികാരം കൈമാറി
text_fieldsട്രിപളി: ഖദ്ദാഫി അനന്തര ലിബിയയിൽ ഭരണം കൈയാളിയിരുന്ന ഇടക്കാല ദേശീയ പരിവ൪ത്തന സമിതി (എൻ.ടി.സി) അധികാരം തെരഞ്ഞെടുക്കപ്പെട്ട പാ൪ലമെൻറിന് കൈമാറി. തലസ്ഥാന നഗരിയിലെ ഒരു റസ്റ്റാറൻറിൽ പ്രത്യേകം സജ്ജീകരിച്ച ഹാളിലായിരുന്നു അധികാര കൈമാറ്റചടങ്ങ്.
കഴിഞ്ഞ ജൂലൈ ഏഴിന് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച 200 അംഗങ്ങൾ ഉൾക്കൊള്ളുന്നതാണ് ‘ജനറൽ നാഷനൽ കോൺഗ്രസ്’ എന്ന പേരിലുള്ള പുതിയ പാ൪ലമെൻറ്. എൻ.ടി.സി അധ്യക്ഷൻ മുസ്തഫ അബ്ദുൽ ജലീൽ ഔചാരികമായി അധികാരചിഹ്നങ്ങൾ സഭയിലെ ഏറ്റവും പ്രായമുള്ള അംഗത്തിന് കൈമാറിക്കൊണ്ടായിരുന്നു അധികാര കൈമാറ്റചടങ്ങ്. തുട൪ന്ന് പാ൪ലമെൻറിൻെറ പ്രഥമ സമ്മേളനം ചേ൪ന്നു. ഈ സമയത്ത് നാലുദശകത്തെ ഏകാധിപത്യത്തിൻെറ അവസാന അടയാളവും അവസാനിപ്പിച്ചുകൊണ്ട് ജനാധിപത്യ പാ൪ലമെൻറ് രൂപംകൊണ്ടതിൽ ജനക്കൂട്ടം തലസ്ഥാന നഗരിയിൽ ആഹ്ളാദപ്രകടനം നടത്തി.
200 അംഗ പാ൪ലമെൻറിൽ 39 സീറ്റുകൾ മഹ്മൂദ് ജിബ്രീലിൻെറ നാഷനൽ ഫോഴ്സസ് അലയൻസിനാണ്. ബ്രദ൪ഹുഡിൻെറ രാഷ്ട്രീയ വിങ്ങായ ജസ്റ്റിസ് ആൻഡ് കൺസ്ട്രക്ഷൻ പാ൪ട്ടിക്ക് 17 സീറ്റുകളുണ്ട്. 120 സീറ്റുകൾ സ്വതന്ത്രരുടേതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
