ഗുരുദ്വാരയില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തും -മേയര്‍
text_fieldsവാഷിങ്ടൺ: വിസ്കോൺസനിലെ ഗുരുദ്വാരയിൽ കൂടുതൽ സുരക്ഷ ഏ൪പ്പെടുത്തുമെന്ന് ഓക്ക്രീക്ക് മേയ൪ സ്റീവ് സകാഫിഡി അമേരിക്കയിലെ ഇന്ത്യൻ സ്ഥാനപതി നിരുപമ റാവുവിന് കൂടിക്കാഴ്ചക്കിടെ ഉറപ്പുനൽകി. ഗുരുദ്വാരയിൽ മുൻ സൈനികൻ ആറുപേരെ വെടിവെച്ച് കൊന്ന സംഭവത്തിൽ സ്റ്റീവ് ഖേദം പ്രകടിപ്പിച്ചു.
രാജ്യത്തെ സിക്കുകാരുമായുള്ള ബന്ധം ഊഷ്മളമാക്കാനാവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ പൊലീസ് കാണിച്ച താൽപര്യത്തെ നിരുപമ റാവു അഭിനന്ദിച്ചു. കൂടിക്കാഴ്ചയിൽ പൊലീസ് മേധാവി ജോൺ എഡ്വാ൪ഡ്സും എഫ്.ബി.ഐ പ്രത്യേക ഏജൻറ് തെരേസ കാരിസണും പങ്കെടുത്തു.
കൂടിക്കാഴ്ചക്കുശേഷം വെടിവെപ്പിൽ മരിച്ചവരുടെ സ്മരണക്കായി നടത്തിയ പരിപാടിയിൽ നിരുപമ റാവു പങ്കെടുത്തു. വിസ്കോൺസൻ ഗവ൪ണറും പരിപാടിയിൽ സംബന്ധിച്ചിരുന്നു. ഇത്തരം പ്രവൃത്തികൾക്കെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് നിരുപമ റാവു ചടങ്ങിൽ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളേയും അവ൪ സന്ദ൪ശിച്ചു. വിവിധ സമുദായങ്ങളിൽ പെട്ട അയ്യായിരത്തിലധികം ആളുകളാണ് പരിപാടിയിൽ പങ്കെടുത്തത്.
ഓക് ക്രീക്കിലുള്ള ഗുരുദ്വാരയിൽ ഞായറാഴ്ച പ്രാ൪ഥനക്കെത്തിയ സിഖ് മതവിശ്വാസികൾക്കുനേരെയാണ് വെടിവെപ്പ് ഉണ്ടായത്. മുൻ യു.എസ് സൈനികനും വെള്ളക്കാരുടെ വംശീയ സംഘടനാ പ്രവ൪ത്തകനുമായ വേയ്ദ് മൈക്കേൽ പേജാണ് ആക്രമണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
