കോഴിക്കോട്: ഉരുൾപൊട്ടലിനെ തുട൪ന്ന് കൊടക്കാട്ടുപാറ മലമുകളിൽ വനാതി൪ത്തിയോട് ചേ൪ന്ന ഭാഗത്ത് കുടുങ്ങിപ്പോയ എട്ടു കുടുംബങ്ങൾ, അധികൃത൪ അഭ്യ൪ഥിച്ചിട്ടും മലയിറങ്ങാൻ തയാറായില്ല. മലയിൽ കുടുങ്ങിപ്പോയ തങ്ങളെ അധികൃതരാരും തിരിഞ്ഞുനോക്കിയില്ലെന്ന് ആരോപിച്ചാണ് നാൽപതോളം അംഗങ്ങളുടെ പ്രതിഷേധം. ജില്ലാ കലക്ടറുടെ നി൪ദേശപ്രകാരം സ്ഥലത്തെത്തിയ മുക്കം ഫയ൪സ്റ്റേഷനിലെ അസി. സ്റ്റേഷൻ ഓഫിസ൪ പി.പി. ജയപ്രകാശനും സംഘവും ഏറെ ശ്രമിച്ചിട്ടും ഇവ൪ മലയിറങ്ങാൻ തയാറായില്ല. റോപ്വേ നി൪മിച്ച് ഇവരെ രക്ഷപ്പെടുത്താൻ വേണ്ട സന്നാഹങ്ങളുമായാണ് ഫയ൪ഫോഴ്സ് മല കയറിയത്. മന്ത്രിമാരോ റവന്യൂ അധികൃതരോ തിരിഞ്ഞുനോക്കാത്തതിനാൽ മലമുകളിൽ പട്ടിണികിടന്ന് മരിക്കാൻ തയാറാണെന്ന് ഇവ൪ പറയുന്നു. ‘കൊടക്കാട്ടുപാറ മലമുകളിലുണ്ടായ ഉരുൾപൊട്ടലിൽ വെള്ളപ്പാച്ചിലിൽ വീണ് പരിക്കേറ്റ ഭാര്യ ജോജിയെ ഞങ്ങൾ തോളിൽ ചുമന്നാണ് താഴെയെത്തിച്ച് ഓമശ്ശേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഒരു സഹായവും ആരും ചെയ്തില്ല’ പ്രദേശവാസിയായ ഹരീഷ് കൊച്ചുകരോട്ട് രോഷത്തോടെ പറഞ്ഞു. രോഗിയും വൃദ്ധരുമായ പള്ളിത്താഴം ഇമ്മാനുവൽ (78), ഭാര്യ മേരി (75) എന്നിവരടക്കം നാൽപതോളം പേ൪ ഭീതിയോടെ മലമുകളിൽതന്നെ കഴിയുകയാണെന്നും ഹരീഷ് മാധ്യമപ്രവ൪ത്തകരോടു പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2012 12:18 PM GMT Updated On
date_range 2012-08-09T17:48:59+05:30അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്ന്; മലയിറങ്ങാന്‍ തയാറാവാതെ എട്ടു കുടുംബങ്ങള്‍
text_fieldsNext Story