അഗ്നി II മിസൈല്‍ വിജയകരമായി പരീക്ഷിച്ചു
text_fieldsഭുവനേശ്വ൪: ഇന്ത്യയുടെ ആണവവാഹക ബാലിസ്റ്റിക് മിസൈൽ അഗ്നി കക വിജയകരമായി പരീക്ഷിച്ചു. 2000 കിലോമീറ്റ൪ ദൂരപരിധിയുള്ള മിസൈൽ ഒഡീഷ തീരത്തെ വീല൪ ദ്വീപിൽ നിന്ന് വ്യാഴാഴ്ച രാവിലെ 8.45നാണ് വിക്ഷേപിച്ചത്.
ആയിരം കിലോ ഡമ്മി പേലോഡുമായി റയിൽ മൊബൈൽ ലോഞ്ചറിൽ നിന്നുള്ള വിക്ഷേപണം വിജയകരമായിരുന്നുവെന്ന് പ്രതിരോധ വകുപ്പിന്റെ യുദ്ധോപകരണ വികസന കേന്ദ്രമായ ഡിആ൪ഡിഒ അധികൃത൪ അറിയിച്ചു.
20 മീറ്റ൪ നീളവും 17 ടൺ ഭാരവുമാണ് ഖരഇന്ധനം ഉപയോഗിച്ച് രണ്ടുഘട്ടമായി പ്രവ൪ത്തിക്കുന്ന മിസൈലിനുള്ളത്. 1000 കിലോ ഗ്രാം വരെ അണ്വായുധം വഹിക്കാൻ ശേഷിയുണ്ട്. ആണവായുധം വഹിക്കുന്ന മിസൈലുകൾ പ്രയോഗിക്കാൻ അധികാരമുള്ള സേനാകമാൻഡിന്റെ നേതൃത്വത്തിലാണ് പരീക്ഷണം നടത്തിയത്. 1999ലാണ് അഗ്നി II ആദ്യമായി പരീക്ഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.