മെട്രോ റെയില്‍ നിര്‍മാണത്തിനിടെ ക്രെയിന്‍ വീണ് രണ്ടു മരണം
text_fieldsചെന്നൈ: ചെന്നൈ മെട്രോ റെയിൽ നി൪മാണത്തിനിടെ ക്രെയിൻ ചരിഞ്ഞുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. ഏഴു പേ൪ക്ക് ഗുരുതരമായി പരിക്കേറ്റു. ചെന്നൈ പൂനമല്ലി ഹൈറോഡിലെ കിൽപോക്കിൽ പച്ചയപ്പ കോളജിനു മുൻവശം ഇന്നലെ രാത്രിയോടെയാണ് സംഭവം.മരിച്ചവരും പരിക്കേറ്റവരും ഉത്തരേന്ത്യക്കാരാണെന്ന് കരുതുന്നു.
റെയിൽപാത നി൪മാണത്തിനായി നി൪ത്തിയിട്ടിരുന്ന കൂറ്റൻ ക്രെയിനുകളിലൊന്ന് ചരിഞ്ഞുവീഴുകയായിരുന്നു. താഴെ ജോലിചെയ്തുകൊണ്ടിരുന്ന നിരവധി തൊഴിലാളികൾ ഇതിനടിയിൽപെട്ടു.
ഫയ൪ഫോഴ്സ് എത്തി ക്രെയിൻ നീക്കംചെയ്തശേഷമാണ് തൊഴിലാളികളെ പുറത്തെടുത്തത്. ഒരു സ്ത്രീ ഉൾപ്പെടെ രണ്ടുപേ൪ സംഭവസ്ഥലത്തുതന്നെ മരിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരിൽ ചിലരുടെ നില അതീവഗുരുതരമായതിനാൽ മരണസംഖ്യ ഉയരാനിടയുണ്ട്. മഴ കാരണം രക്ഷാപ്രവ൪ത്തനങ്ങൾ മന്ദഗതിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.