Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതന്ത്രികേസ്:...

തന്ത്രികേസ്: പ്രതികള്‍ക്ക് ഏഴു വര്‍ഷം തടവ്

text_fields
bookmark_border
തന്ത്രികേസ്: പ്രതികള്‍ക്ക് ഏഴു വര്‍ഷം തടവ്
cancel

കൊച്ചി: ശബരിമല മുൻ തന്ത്രി കണ്ഠരര് മോഹനരരെ ഭീഷണിപ്പെടുത്തി പണവും ആഭരണവും കവ൪ന്ന കേസിൽ മുഖ്യപ്രതികളായ ശോഭാ ജോൺ, ബച്ചുറഹ്മാൻ എന്നിവരടക്കം ആറ് പ്രതികൾക്ക് ഏഴ് വ൪ഷം കഠിന തടവ്. മറ്റ് രണ്ട് പ്രതികളെ നാല് വ൪ഷം കഠിന തടവിനും എറണാകുളം പ്രിൻസിപ്പൽ അസിസ്റ്റൻറ് സെഷൻസ് ജഡ്ജി ഇ.സി.ഹരിഗോവിന്ദൻ ശിക്ഷിച്ചു. തന്ത്രിയെ ഫ്ളാറ്റിൽ തടഞ്ഞുവെച്ചതടക്കം കുറ്റകൃത്യത്തിൻെറ തുടക്കം മുതൽ പങ്കാളികളായ ശോഭാ ജോണിനും ബച്ചുറഹ്മാനും പുറമെ ശോഭയുടെ ഡ്രൈവ൪ കേപ് അനി എന്ന അനിൽ കുമാ൪, തൃക്കരിപ്പൂ൪ തെക്കേ പുരയിൽ അബ്ദുൽ സത്താ൪, ഷിറിബാഗ്ലു ഹസിത മൻസിലിൽ മജീദ്, ഷിറിബാഗ്ലു എം.എം.മൻസിലിൽ ഷെരീഫ് എന്ന ഉമ്പു എന്നിവ൪ക്കാണ് ഏഴ് വ൪ഷം കഠിന തടവ് വിധിച്ചത്.
മോഷണ മുതൽ വാങ്ങിയെന്ന കുറ്റം തെളിഞ്ഞ 10 ഉം 11 ഉം പ്രതികളായ ഗുരുവായൂ൪ തരകൻ വീട്ടിൽ ബിജി പീറ്റ൪, കാസ൪കോട് ബെല്ലാ വില്ലേജിൽ അസീസ് എന്നിവ൪ക്കാണ് നാല് വ൪ഷം കഠിന തടവ്. ഗൂഢാലോചന, കൊള്ള, ദേഹോപദ്രവമേൽപിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ കുറ്റങ്ങൾക്ക് ശോഭാ ജോൺ, കേപ് അനി എന്നിവരെ 18 വ൪ഷം ശിക്ഷിച്ചിട്ടുണ്ടെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പ്രതികളെ ഒളിപ്പിച്ച കുറ്റകൃത്യത്തിൽ കൂടി ഉൾപെട്ട ബച്ചുറഹ്മാനെ ആകെ 22 വ൪ഷം തടവാണ് ശിക്ഷ. ഇയാളും ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. അതേസമയം, ഓരോ വകുപ്പിലും വിധിച്ചിരിക്കുന്ന പിഴ തുക പ്രത്യേകം അടക്കണം. ശോഭാ ജോണും കേപ് അനിയും 16,000 രൂപ പിഴ അടക്കാനും ബച്ചുറഹ്മാൻ 21,000 രൂപ പിഴ അടക്കാനുമാണ് നി൪ദേശം. ഏഴ് വ൪ഷം തടവ് ലഭിച്ച മറ്റ് പ്രതികൾ 11,000 രൂപ അടക്കണം.
വിചാരണക്കിടെ ഒളിവിൽ പോയ രണ്ടാം പ്രതി ബിജിൽ, ആറാം പ്രതി കാസ൪കോട് ഷിറിബാഗ്ലു പുളിക്കൂ൪ അബ്ദുൽ സഹദ്, ഇതുവരെ പിടിയിലാകാത്ത അഞ്ചാം പ്രതി കാസ൪കോട് സ്വദേശി ആസിഫ് എന്നിവരുടെ വിചാരണ നടപടികൾ പിന്നീട് നടത്തും.
2006 ജൂലൈ 23 നാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. പാലാരിവട്ടത്ത് പുതുതായി വാങ്ങിയ വീട് നോക്കി നടത്തുന്നതിന് തന്ത്രി ഒരാളെ അന്വേഷിച്ചിരുന്നു. രണ്ടാം സാക്ഷിയായ ശാന്ത തൻെറ തറവാടിൻെറ അടുത്തുള്ള ജയപ്രകാശിനെ ഇതിന് ചുമതലപ്പെടുത്താമെന്ന് തന്ത്രിയെ അറിയിച്ചു. ഇതനുസരിച്ച് ജയപ്രകാശിനെ കൂട്ടിക്കൊണ്ടുപോകാൻ കടവന്ത്ര ലിങ്ക് ലക്ഷ്മണ ഫ്ളാറ്റിൽ തന്ത്രി എത്തിയതാണെന്നാണ് പ്രോസിക്യൂഷൻ കേസ്. ഫ്ളാറ്റിലെത്തിയ തന്ത്രി പ്രതികളുടെ ഉരുക്കുമുഷ്ടിയിൽ അകപ്പെടുകയായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസിലെ പരാതിക്കാരനായ തന്ത്രി കണ്ഠരര് മോഹന൪ക്കെതിരെ പ്രതിഭാഗം ഉയ൪ത്തിയ മുഴുവൻ ആരോപണങ്ങളും കോടതി നിരാകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story