പ്ളസ്വണ്‍ അലോട്ട്മെന്‍റ് പൂര്‍ത്തിയായി; ജില്ലയില്‍ ഒഴിവുള്ളത് 24 സീറ്റ്
text_fieldsകുറ്റിപ്പുറം: സീറ്റ് ലഭിക്കുമെന്ന വിദ്യാഭ്യാസമന്ത്രിയുടെ ഉറപ്പിനെ തുട൪ന്ന് സ൪ക്കാ൪ വിദ്യാലയങ്ങളിൽ അപേക്ഷിച്ച വിദ്യാ൪ഥികളെ ത്രിശങ്കുവിലാക്കി പ്ളസ്വൺ അവസാന സപ്ളിമെൻററി അലോട്ട്മെൻറും പൂ൪ത്തിയായി. വിവിധ ജില്ലകളിൽ നൂറുകണക്കിന് സീറ്റ് ഒഴിഞ്ഞുകിടക്കുമ്പോൾ ജില്ലയിൽ ഒഴിവുള്ളത് 24 സീറ്റ് മാത്രം. മന്ത്രിയുടെ ഉറപ്പിന്മേൽ നാലാം തവണ അപേക്ഷ സമ൪പ്പിച്ച ആയിരക്കണക്കിന് വിദ്യാ൪ഥികൾ ജില്ലയിൽ സീറ്റ് ലഭിക്കാതെ പുറത്താണ്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ സീറ്റുകളൊന്നും ഒഴിവില്ലെങ്കിലും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂ൪, കാസ൪കോട് ജില്ലകളിൽ 500 ന് മുകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഭൂരിഭാഗവും സയൻസ് വിഷയങ്ങളിലാണ് ഒഴിവുള്ളത്. കൊല്ലം, വയനാട്, മലപ്പുറം, തൃശൂ൪ ജില്ലകളിൽ 50 സീറ്റിൽ താഴെയാണ് ഒഴിവുള്ളത്.
അപേക്ഷിച്ചവ൪ക്കെല്ലാം പ്ളസ് വൺ സീറ്റ് നൽകുമെന്ന് അറിയിച്ചതോടെയാണ് സ്വകാര്യവിദ്യാലയങ്ങളിൽ ഫീസടച്ച വിദ്യാ൪ഥികൾ പോലും സ൪ക്കാ൪ സ്കൂളുകളിൽ അപേക്ഷ നൽകിയത്.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അലോട്ട്മെൻറ് ലഭിച്ച വിദ്യാ൪ഥികളുടെ പ്രവേശം പൂ൪ത്തിയായ ശേഷമേ സീറ്റ് ലഭിക്കാത്തവരുടെ കാര്യത്തിൽ തീരുമാനം ഉണ്ടാകൂവെന്നാണ് തിരുവനന്തപുരം ഹയ൪സെക്കൻഡറി ഡയറക്ടറേറ്റിൽ നിന്ന് ലഭിച്ച വിവരം. എന്നാൽ, സ്വകാര്യവിദ്യാലയങ്ങളിൽ ചേ൪ന്ന വിദ്യാ൪ഥികളിൽ നിന്ന് ഓപൺ സ്കൂൾ വഴിയുള്ള പ്രവേശത്തിന് അപേക്ഷ സ്വീകരിച്ച് തുടങ്ങിയതോടെ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയാണ് അപേക്ഷിച്ച വിദ്യാ൪ഥികളും രക്ഷിതാക്കളും. അപേക്ഷകരുടെ എണ്ണം കൂടിയതിനാൽ സ്കൂളുകളിൽ സീറ്റ് വ൪ധിപ്പിക്കുക ശ്രമകരമാകുമെന്നാണ് അധ്യാപക൪ പറയുന്നത്.
ചൊവ്വാഴ്ച വരെ പ്രവേശം നേടാത്ത ഒഴിവുകൾ അപ്ഡേറ്റ് ചെയ്യാനാണ് ഹയ൪സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽമാ൪ക്ക് ഉത്തരവ് അയച്ചിട്ടുള്ളത്. നിലവിൽ അപേക്ഷിച്ച് അലോട്ട്മെൻറ് ലഭിക്കാത്തവ൪ എന്ത് ചെയ്യണമെന്ന് നി൪ദേശമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
