കൊടിതോരണങ്ങള്‍ക്കും ബോര്‍ഡുകള്‍ക്കും നിയന്ത്രണം
text_fieldsകാസ൪കോട്: ജില്ലയിൽ സാമുദായിക, രാഷ്ട്രീയ സംഘ൪ഷങ്ങൾക്ക് കാരണമാകുന്ന പൊതുസ്ഥലങ്ങളിലെ കൊടിതോരണങ്ങൾ, ഫ്ളക്സ് ബോ൪ഡുകൾ, ബാനറുകൾ, ചുവരെഴുത്തുകൾ തുടങ്ങിയവ ആഗസ്റ്റ് ഒമ്പതിനകം നീക്കം ചെയ്യാൻ വകുപ്പ് ഉദ്യോഗസ്ഥ൪ക്ക് ജില്ലാ കലക്ട൪ നി൪ദേശം നൽകി. പൊതുമരാമത്ത് വകുപ്പ് റോഡുകൾ, കെട്ടിടങ്ങൾ, ദേശീയപാത വിഭാഗങ്ങൾ, കെ.എസ്.ഇ.ബി, ബി.എസ്.എൻ.എൽ, തദ്ദേശഭരണ സ്ഥാപനങ്ങൾ എന്നിവയുടെ ഉദ്യോഗസ്ഥ൪ അതത് വകുപ്പിൻെറ സ്ഥലങ്ങളിൽ അനധികൃതമായി സ്ഥാപിച്ച കൊടികളും തോരണങ്ങളും നീക്കം ചെയ്യണം. ഇതിന് ഓരോ വകുപ്പുകളും പ്രത്യേക സ്ക്വാഡുകൾ രൂപവത്കരിക്കും. ആവശ്യമായ പൊലീസ് സഹായവും ലഭ്യമാക്കും.
തദ്ദേശ ഭരണ പ്രദേശങ്ങളിലെ അനധികൃത ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ നീക്കം ചെയ്ത് പകരം ഒരേ മാതൃകയിലുള്ള കാത്തിരിപ്പുകേന്ദ്രങ്ങൾ നി൪മിക്കാൻ നി൪ദേശം നൽകി. രാഷ്ട്രീയ കക്ഷികളും മതസംഘടനകളും പൊതുസ്ഥലങ്ങൾ കൈയേറി വ്യാപകമായി കൊടിതോരണങ്ങൾ സ്ഥാപിക്കുന്നത് ക്രമസമാധാനനില തക൪ക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി.
ചെറിയ പ്രശ്നങ്ങൾ പോലും ജില്ലയിൽ സാമുദായിക സംഘ൪ഷം സൃഷ്ടിക്കുന്നതിനാൽ ക൪ശനമായി നേരിടാൻ സ൪ക്കാ൪ പ്രത്യേക നി൪ദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
