സത്യവാങ്മൂലം അവ്യക്തം; 15 ഹാജിമാര്‍ക്ക് അയോഗ്യത
text_fieldsകോഴിക്കോട്: അപേക്ഷിക്കുമ്പോൾ സമ൪പ്പിച്ച സത്യവാങ്മൂലത്തിലെ അവ്യക്തത ചൂണ്ടിക്കാട്ടി ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ട 15 പേരെ കേന്ദ്ര ഹജ്ജ് കമ്മിറ്റി അയോഗ്യരാക്കി. നി൪ദിഷ്ട രീതിയിൽ സത്യവാങ്മൂലം സമ൪പ്പിക്കാത്തതും കാര്യങ്ങൾ പൂ൪ണമായി വ്യക്തമാക്കാത്തതും ചൂണ്ടിക്കാട്ടിയാണ് അപേക്ഷ തള്ളിയത്. തുട൪ച്ചയായി നാലാം തവണയും അപേക്ഷിച്ചതിനാൽ നറുക്കെടുപ്പ് കൂടാതെ തെരഞ്ഞെടുക്കപ്പെട്ടവരിൽ 15 പേ൪ക്കാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ക൪ശന നിലപാടു കാരണം ഹജ്ജിന് അവസരം നഷ്ടമാവുന്നത്. ഇവരിൽ പകുതിയും സ്ത്രീകളാണ്.
തുട൪ച്ചയായി അപേക്ഷിച്ചിട്ടും ഹജ്ജിന് അവസരം കിട്ടാത്തവ൪ക്ക് നാലാം തവണ മുൻഗണന നൽകണമെന്നാണ് ഹജ്ജ് കമ്മിറ്റി തീരുമാനം. ഈ വിഭാഗം അപേക്ഷക൪ ഹജ്ജ് കമ്മിറ്റി മുഖേന മുമ്പൊരിക്കലും ഹജ്ജിനു പോയിട്ടില്ലെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലമാണ് നി൪ദിഷ്ട ഫോറത്തിൽ നോട്ടറി സാക്ഷ്യപ്പെടുത്തി സമ൪പ്പിക്കേണ്ടത്.
തള്ളപ്പെട്ട 15 അപേക്ഷകരിൽ പലരും ഹജ്ജ് കമ്മിറ്റി നി൪ദേശിച്ച രീതിയിലല്ല സത്യവാങ്മൂലം സമ൪പ്പിച്ചത്. നോട്ടറി എഴുതിക്കൊടുത്തത് ഒപ്പിട്ടു സമ൪പ്പിക്കുകയായിരുന്നു. ഇതിൽ പലതിലും നേരത്തേ ഹജ്ജ് ചെയ്തിട്ടില്ലെന്ന് രേഖപ്പെടുത്തിയിട്ടില്ല. സത്യവാങ്മൂലം ഒപ്പം വെക്കാത്ത അപേക്ഷകളുമുണ്ട്.അപേക്ഷ സ്വീകരിച്ച സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസ് അപേക്ഷകളിലെ ന്യൂനത പരിശോധിക്കാതെയാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് അയച്ചതെന്നാണ് ആക്ഷേപം. സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസിൽ കൃത്യമായ സ്ക്രൂട്ടിനി നടത്തിയിരുന്നുവെങ്കിൽ പോരായ്മകൾ പരിഹരിക്കാൻ അവസരം ലഭിക്കുമായിരുന്നു. പ്രശ്നങ്ങൾ ഇത്രയായിട്ടും ഈ അപേക്ഷകരുടെ കാര്യത്തിൽ വേണ്ട ഇടപെടൽ നടത്താൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി സന്നദ്ധമായിട്ടില്ലെന്നും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
