പത്തനംതിട്ട: മാതാപിതാക്കൾ ഉപേക്ഷിച്ച ബുദ്ധിമാന്ദ്യവും ശാരീരിക വൈകല്യവുമുള്ള കുട്ടിയെ പത്തനാപുരം ഗാന്ധിഭവൻ ഏറ്റെടുത്തു. തിരുവല്ല കാവുംഭാഗം വലിയപറമ്പിൽ ഷിജിൻ സ്കറിയ എന്ന 10 വയസ്സുകാരനെയാണ് ഗാന്ധിഭവൻ ഏറ്റെടുത്തത്. ജനിച്ച് മാസങ്ങൾക്കുള്ളിൽ ഷിജിൻെറ വൈകല്യം മനസ്സിലാക്കിയ മാതാവ് കുട്ടിയെ ഉപേക്ഷിച്ചു പോകുകയായിരുന്നു. പിതാവ് മറ്റൊരു വിവാഹം കഴിച്ചതോടെ ഷിജിൻെറ പരിചരണം മുത്തശ്ശി ഏറ്റെടുത്തു. എന്നാൽ, കഴിഞ്ഞ മാസം മുത്തശ്ശിയും മരിച്ചതിനെത്തുട൪ന്ന് ഷിജിനെ പരിചരിക്കാൻ ആരുമില്ലാതായി. തുട൪ന്ന് സാമൂഹിക പ്രവ൪ത്തകയായ മഞ്ജു വിനോദ്, തിരുവല്ല ബി.ആ൪.സി അധ്യാപകരായ സ്മിത, ഹയറുന്നീസ എന്നിവ൪ കുട്ടിയെ സന്ദ൪ശിക്കുകയും ആരോഗ്യസ്ഥിതി വിലയിരുത്തുകയും ചെയ്തു. തുട൪ന്ന് ഇവ൪ ഗാന്ധിഭവനിൽ വിവരമറിയിക്കുകയായിരുന്നു.
ഗാന്ധിഭവൻ അധികൃതരായ പ്രസന്ന രാജൻ, രാജേഷ് തിരുവല്ല എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടിയെ ഏറ്റെടുത്തത്. മികച്ച പരിചരണത്തിലൂടെ ഷിജിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ സാധിക്കുമെന്ന് ഗാന്ധിഭവൻ മെഡിക്കൽടീം പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2012 2:10 PM GMT Updated On
date_range 2012-08-06T19:40:35+05:30മാതാപിതാക്കള്‍ ഉപേക്ഷിച്ച കുട്ടിയെ ഗാന്ധിഭവന്‍ ഏറ്റെടുത്തു
text_fieldsNext Story