വനിതാ ഡബ്ള്‍സില്‍ വില്യംസ് സോദരിമാര്‍
text_fieldsലണ്ടൻ: ഒളിമ്പിക്സ് ടെന്നിസ് കോ൪ട്ടിൽ നാലു സ്വ൪ണം നേടുന്ന ആദ്യ താരം എന്ന ബഹുമതി ഇനി വില്യംസ് സഹോദരിമാ൪ക്ക് സ്വന്തം. വനിതകളുടെ ഡബ്ൾസിൽ ചെക് സഖ്യത്തെ തോൽപിച്ച് വീനസ്-സെറീന സഹോദരിമാ൪ സ്വ൪ണം കരസ്ഥമാക്കി. നേരിട്ടുള്ള സെറ്റുകൾക്കാണ് അവ൪ ആൻഡ്രി ലവക്കോവ-ലൂസി റാഡിക്ക സഖ്യത്തെ തോൽപിച്ചത്. സ്കോ൪: 6-4, 6-4.
സിഡ്നി ഒളിമ്പിക്സിലും ബെയ്ജിങ് ഒളിമ്പിക്സിലും വില്യംസ് സഹോദരിമാ൪ ഡബ്ൾസിൽ സ്വ൪ണ നേട്ടം ആവ൪ത്തിച്ചിരുന്നു. സിഡ്നിയിൽ സിംഗിൾസിലും വീനസ് വില്യംസ് സ്വ൪ണം സ്വന്തമാക്കിയിരുന്നു. ലണ്ടനിൽ കഴിഞ്ഞ ദിവസം നടന്ന സിംഗിൾസിൽ സ്വ൪ണം നേടി സെറീന ഗോൾഡൻ സ്ളാം നേട്ടം സ്വന്തമാക്കിയിരുന്നു. മരിയ ഷറപോവയെ തോൽപ്പിച്ചാണ് സെറീന ശനിയാഴ്ച ആദ്യ ഒളിമ്പിക്സ് സിംഗ്ൾസ് സ്വ൪ണം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
