അക്രമ സമരം: കടുത്ത നിബന്ധനകളോടെ നിയമ ഭേദഗതി ഒരുങ്ങുന്നു
text_fieldsകൊച്ചി: ഹ൪ത്താലിൻെറ മറവിൽ അക്രമം നടത്തി നാശനഷ്ടമുണ്ടാക്കുന്നവരെ കാത്തിരിക്കുന്നത് ജാമ്യത്തിനുപോലും കടുത്ത നിബന്ധനകൾ ഏ൪പ്പെടുത്തുന്ന നിയമ ഭേദഗതി. അക്രമ സമരം നടത്തുന്ന രാഷ്ട്രീയ പാ൪ട്ടികൾ ഉൾപ്പെടെയുള്ളവ൪ക്ക് കനത്ത സാമ്പത്തിക ഭാരം ഉണ്ടാക്കുന്ന ഭേദഗതിയാണ് അണിയറയിൽ ഒരുങ്ങുന്നത്.
സമരങ്ങളുടെ ഭാഗമായി പൊതുമുതൽ നശിപ്പിച്ചാൽ നഷ്ടം ഉത്തരവാദികൾ ജാമ്യവ്യവസ്ഥയുടെ ഭാഗമായി കെട്ടിവെക്കണമെന്ന കോടതി നിബന്ധനയാണ് ഇപ്പോൾ നടപ്പാക്കിവരുന്നത്. ഇതുസംബന്ധിച്ച നിയമഭേദഗതി നിലവിൽ വരാത്തതുകൊണ്ടാണ് കോടതി നി൪ദേശം നിയമമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
എന്നാൽ, പൊതുസ്വത്തുമാത്രമല്ല, മറ്റ് നാശനഷ്ടങ്ങളും കൂടി പരിധിയിൽ ഉൾപ്പെടുത്തി കടുത്ത തടവും പിഴയും ഉറപ്പാക്കുന്ന നിയമഭേദഗതിയാണ് അക്രമ സമരക്കാ൪ക്ക് മേൽ നടപ്പാക്കാൻ ഒരുങ്ങുന്നത്. ഇതോടെ ഏത് സ്വത്തിൻെറ നാശത്തിനും ‘കനത്ത വില’ ഉത്തരവാദികൾ നൽകേണ്ടിവരും.
പി.ജയരാജൻെറ അറസ്റ്റിനെ തുട൪ന്ന് നടന്ന ഹ൪ത്താലിൽ പലയിടത്തും പാ൪ട്ടി ഓഫിസുകൾ തക൪ക്കപ്പെട്ട പശ്ചാത്തലത്തിലാണ് സ൪ക്കാ൪ അടിയന്തര നിയമഭേദഗതിക്ക് ഒരുങ്ങുന്നത്. ഇക്കാര്യത്തിൽ ഡയറക്ട൪ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി. ആസഫ് അലിയുടെ ശിപാ൪ശ സ൪ക്കാ൪ അടിയന്തരമായി പരിഗണിക്കും.
നിയമഭേദഗതി നി൪ദേശം ആഭ്യന്തര വകുപ്പ് അടുത്തദിവസം നിയമവകുപ്പിൻെറ പരിഗണനക്ക് വിടും. മന്ത്രിസഭ തീരുമാനമെടുത്ത് രാഷ്ട്രപതിയുടെ അംഗീകാരം കൂടി ലഭിച്ചാൽ നിയമം പ്രാബല്യത്തിലാകും.കോടികളുടെ സ്വത്ത് നശിപ്പിച്ചതിനാണ് അറസ്റ്റിലായതെങ്കിൽ കോടികൾ തന്നെ പ്രതികൾ കെട്ടിവെച്ചാലേ ജാമ്യത്തിലിറങ്ങാനാകൂ.
സമരാഹ്വാനം നടത്തുന്നത് പാ൪ട്ടിയായതിനാൽ തുക കണ്ടെത്തേണ്ടബാധ്യതയും പാ൪ട്ടിയുടേതായി മാറും.ഈ മാസം രണ്ടിന് നടന്ന ഹ൪ത്താലിൽ മൂന്നുകോടിയുടെ പൊതുസ്വത്ത് നശിപ്പിക്കപ്പെട്ടതായാണ് കണക്ക്.
പാ൪ട്ടി ഓഫിസുകളടക്കമുള്ള കെട്ടിടങ്ങളും വസ്തുക്കളും ഇതിന് പുറമെയാണ്.ഈ കേസുകളിൽ അറസ്റ്റിലാകുന്നവ൪ക്ക് ജാമ്യം അനുവദിക്കുമ്പോൾ വ്യവസ്ഥ പ്രകാരം ഇത്രയും തുക കെട്ടിവെക്കേണ്ടതായി വരും. പൊതുസ്വത്ത് നശിപ്പിച്ചതിന് ഒരു നഷ്ടപരിഹാരവും മറ്റ് സ്വത്തുനാശത്തിന് വേറെ നഷ്ടപരിഹാരത്തുകയും ഒരേ സമയം ചുമത്തുന്ന ഭേദഗതിയാണ് ഒരുങ്ങുന്നത്.
ഔദ്യാഗിക കൃത്യ നി൪വഹണത്തിനിടെ സ൪ക്കാ൪ ഉദ്യോഗസ്ഥൻ നേരിടുന്ന അക്രമത്തിൻെറ പരിധിയിൽ കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തുന്നതോടെ നിയമത്തിൻെറ വ്യാപ്തി വ൪ധിക്കും.പ്രതികൾക്ക് മതിയായ ശിക്ഷയും പിഴയും ഉറപ്പാക്കി കുടുംബാംഗങ്ങൾക്കും നിയമപരിരക്ഷ നൽകുന്നതാണ് ഭേദഗതി നി൪ദേശം.അന്തിമ വിധിക്ക് കാത്തുനിൽക്കാതെ ജാമ്യവ്യവസ്ഥയായി തന്നെ നഷ്ടപരിഹാരത്തുക കെട്ടിവെക്കേണ്ടിവരും. കുറ്റമുക്തനാക്കപ്പെട്ടാൽ മാത്രമേ തുക തിരികെ ലഭിക്കുകയുള്ളൂ. പാ൪ട്ടി ഓഫിസ് നശിപ്പിക്കുന്ന കേസിൽ പിടിയിലാകുന്നവ൪ക്ക് അഞ്ച് വ൪ഷം വരെ ശിക്ഷ നൽകണമെന്ന ശിപാ൪ശയാണ് നിയമ ഭേദഗതിയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
