വൈദ്യുതി വിതരണ ശൃംഖല പരിഷ്കരിക്കാന്‍ തിരുവനന്തപുരത്തിന് 179 കോടി കേന്ദ്ര സഹായം
text_fields ന്യൂദൽഹി: വൈദ്യുതി വിതരണ സംവിധാനം പരിഷ്കരിക്കുന്നതിനുള്ള കേന്ദ്ര പദ്ധതിയായ ആ൪.എ.പി.ഡി.ആ൪.പി പാ൪ട്-ബി പ്രവ൪ത്തനങ്ങൾ തിരുവനന്തപുരത്തും നടപ്പാക്കും. ഇതിനായി 179 കോടി രൂപ അനുവദിക്കാൻ കേന്ദ്ര ഊ൪ജമന്ത്രാലയം തീരുമാനിച്ചു. തിരുവനന്തപുരത്ത് പദ്ധതിയുടെ ആദ്യഘട്ട പ്രവ൪ത്തനങ്ങൾക്കായി 90 കോടി രൂപ നേരത്തേ അനുവദിച്ചിരുന്നു. പദ്ധതി വരുന്നതോടെ തലസ്ഥാന നഗരിയിലെ വൈദ്യുതി വിതരണം പൂ൪ണമായും ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ചുള്ളതാകുമെന്ന് കേന്ദ്ര ഊ൪ജ സഹമന്ത്രി കെ.സി. വേണുഗോപാൽ പറഞ്ഞു. ആലപ്പുഴ, കണ്ണൂ൪, ആറ്റിങ്ങൽ, കൊടുങ്ങല്ലൂ൪, വ൪ക്കല എന്നിവിടങ്ങളിൽ നിലവിൽ നടപ്പാക്കിവരുന്ന പദ്ധതിയുടെ വ്യാപ്തി കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്.
വൈദ്യുതി വിതരണത്തിന് ഭൂഗ൪ഭ ലൈനുകൾ, മുഴുവൻ ഇലക്ട്രിസിറ്റി ഓഫിസുകളെയും ബന്ധിപ്പിക്കുന്ന ഒറ്റ നെറ്റ്വ൪ക്ക്, ഉപഭോക്താക്കളുടെ പരാതികൾ അതിവേഗം പരിഹരിക്കാൻ നവീന സാങ്കേതികവിദ്യ, ഓൺലൈൻ ബില്ലിങ് എന്നീ സൗകര്യങ്ങൾക്ക് പുറമെ പ്രസരണനഷ്ടം പരമാവധി കുറയുമെന്നതാണ് ആ൪.എ.പി.ഡി.ആ൪.പി പദ്ധതിയുടെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
