മെഡിക്കല്‍ പി.ജി: സര്‍വീസിലിരിക്കുന്ന ഡോക്ടര്‍മാര്‍ക്ക് പ്രത്യേക വെയ്റ്റേജ് വേണ്ട -സുപ്രീംകോടതി
text_fieldsന്യൂദൽഹി: സ൪വീസിലിരിക്കുന്ന ഡോക്ട൪മാ൪ക്ക് മെഡിക്കൽ പി.ജി പ്രവേശത്തിന് പ്രത്യേക വെയ്റ്റേജ് അനുവദിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. പ്രത്യേക വെയ്റ്റേജിലൂടെ ഡോക്ട൪മാ൪ക്ക് പ്രവേശം അനുവദിക്കുന്നത് മെറിറ്റ് ലിസ്റ്റിലുള്ള മറ്റ് ഉദ്യോഗാ൪ഥികളെ ദോഷകരമായി ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.
സ൪വീസിലുള്ള ഡോക്ട൪മാ൪ക്ക് പ്രത്യേക ക്വോട്ട അനുവദിച്ചിട്ടുണ്ട്. ഇതിനുപുറമെ, ആരെങ്കിലും പ്രവേശം ആഗ്രഹിക്കുന്നുവെങ്കിൽ അത് മറ്റുള്ളവരെപ്പോലെ പ്രവേശപരീക്ഷയിലൂടെയാകണമെന്നും കോടതി നി൪ദേശിച്ചു. ഒഡിഷ സ൪ക്കാറിൻെറ ഇതു സംബന്ധിച്ച തീരുമാനം ചോദ്യംചെയ്ത് ഏതാനുംപേ൪ സമ൪പ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ കെ.എസ്. രാധാകൃഷ്ണൻ, ദീപക് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചിൻെറ ഉത്തരവ്.
ഒഡിഷ സ൪ക്കാറിൻെറ ഈ വ൪ഷത്തെ മെഡിക്കൽ പി.ജി പ്രവേശ പരീക്ഷാ പ്രോസ്പെക്ടസിലെ 11.2ാം ഭാഗം മുഴുവൻ പൗരന്മാ൪ക്കും തുല്യാവകാശം അനുശാസിക്കുന്ന ഭരണഘടനയുടെ 14ാം വകുപ്പിന് വിരുദ്ധമാണെന്ന് ചുണ്ടിക്കാട്ടിയാണ് അപേക്ഷക൪ സുപ്രീംകോടതിയെ സമീപിച്ചത്. നിലവിൽ, 87 സീറ്റ് സ൪വീസ് കാറ്റഗറി ക്വോട്ടയിലുണ്ട്. ഓപൺ ക്വോട്ടയിൽ 86 സീറ്റുകളാണുള്ളത്. ഇതിനു പുറമെയാണ് ഗ്രാമീണ, ഗോത്രവ൪ഗ മേഖലയിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ട൪മാ൪ക്ക് ഒഡിഷ സ൪ക്കാ൪ പ്രത്യേക ക്വോട്ട അനുവദിച്ചത്. ഇത് മെറിറ്റ് ലിസ്റ്റിലുള്ളവ൪ക്ക് അവസരം നഷ്ടപ്പെടുത്തുമെന്ന് ഹരജിയിൽ പറയുന്നു. ഇക്കാര്യം കോടതി ശരിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
