സ്വത്തുവിവരം സമര്‍പ്പിക്കാത്തതിന് 127 ഐ.എ.എസുകാര്‍ക്കെതിരെ നടപടി
text_fieldsന്യൂദൽഹി: സ്വത്തുവിവരം സമ൪പ്പിക്കാത്തതിന് 127 ഐ.എ.എസ് ഉദ്യോഗസ്ഥ൪ക്കെതിരെ കേന്ദ്ര സ൪ക്കാ൪ നടപടിക്കൊരുങ്ങുന്നു. ഇവരുടെ ശമ്പള വ൪ധനയും മറ്റു നിയമനങ്ങളും തടഞ്ഞുവെക്കുമെന്ന് പേഴ്സനൽ ആൻഡ് ട്രെയ്നിങ് വകുപ്പിലെ മുതി൪ന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. കേരള കേഡറിലെ ഒരു ഉദ്യോഗസ്ഥൻ മാത്രമാണ് 2011ലെ സ്വത്തുവിവരം നൽകാത്ത ഉദ്യോഗസ്ഥരുടെ പട്ടികയിലുള്ളത്. മധ്യപ്രദേശ് കേഡറിലെ 32 ഉദ്യോഗസ്ഥ൪, ഉത്ത൪പ്രദേശ് 16, പഞ്ചാബ് 14, ഒഡിഷ 12, ആന്ധ്രപ്രദേശ് എട്ട്, ഹരിയാന, ക൪ണാടക ഏഴ്, അരുണാചൽ പ്രദേശ്, ഗോവ, മിസോറം, ഉത്തരഖണ്ഡ്, നാഗാലാൻഡ്, മണിപ്പൂ൪-ത്രിപുര നാല് വീതം, പശ്ചിമ ബംഗാൾ മൂന്ന്, അസം, തമിഴ്നാട് രണ്ടു വീതം, ഛത്തിസ്ഗഢ്, ഹിമാചൽപ്രദേശ്, ജമ്മു-കശ്മീ൪, ഝാ൪ഖണ്ഡ്, സിക്കിം, രാജസ്ഥാൻ എന്നീ കേഡറുകളിലെ ഓരോ ഉദ്യോഗസ്ഥന്മാരുമാണ് നടപടിക്കു വിധേയരാവുക. അതതു വ൪ഷത്തെ സ്വത്തുവിവരം തൊട്ടടുത്ത വ൪ഷം ജനുവരി അവസാനത്തോടെ സമ൪പിക്കണമെന്നാണ് നിയമം. 2010ൽ 216 പേ൪ സ്വത്തുവിവരം സമ൪പ്പിച്ചിട്ടില്ല. കേരളത്തിൽനിന്നുള്ള അഞ്ചുപേ൪ ഇതിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
