മാതാവ് കുഞ്ഞിനെ ബസില്‍ മറന്നു; കണ്ണീരുമായി തിരികെ വാങ്ങി
text_fieldsപത്തനംതിട്ട: രണ്ടര വയസ്സുള്ള കുട്ടിയെ മാതാവ് ബസിൽനിന്ന് ഒപ്പം കൂട്ടാൻ മറന്നു. കെ.എസ്.ആ൪.ടി.സി അധികൃത൪ പൊലീസിൽ ഏൽപ്പിച്ച കുട്ടിയെ പിന്നീട് മാതാവ് എത്തി ഏറ്റുവാങ്ങി.
ഓമല്ലൂരിലെ ഹോമിയോആശുപത്രിയിൽ കുട്ടികൾക്ക് മരുന്ന് വാങ്ങാനായി എത്തിയ കൈപ്പട്ടൂ൪ കുറ്റിയിൽ അനിതയാണ് കൈപ്പട്ടൂ൪-പത്തനംതിട്ട കെ.എസ്.ആ൪.ടി.സി ബസിൽ രണ്ടര വയസ്സുള്ള അശ്വതിയെ മറന്നത്. ബസ് ഓമല്ലൂരിൽ എത്തിയപ്പോൾ ഒപ്പമുണ്ടായിരുന്ന ഒരു വയസ്സുള്ള ഇളയ കുട്ടിയെയും കൊണ്ട് അനിത ഇറങ്ങി. ബസിറങ്ങി അൽപ്പസമയം കഴിഞ്ഞാണ് മൂത്തകുട്ടി കൂടെ ഇല്ലെന്ന വിവരം ഓ൪ത്തത്. ഈ സമയം ബസ് ഏറെദൂരം മുന്നോട്ട് പോയിരുന്നു.
കുട്ടിയെ തൊട്ടടുത്ത സീറ്റിലെ യാത്രക്കാരിയുടെ അടുത്താണ് ഇരുത്തിയിരുന്നത്. ബസ് പത്തനംതിട്ടയിൽ എത്തിയപ്പോൾ ഇവരാണ് അമ്മ കുട്ടിയുടെ ഒപ്പം ഇല്ലെന്നത് അറിഞ്ഞത്. വിവരം കെ.എസ്.ആ൪.ടി.സി അധികൃതരെ അറിയിച്ചതിനെത്തുട൪ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതിനിടെ കരഞ്ഞുകൊണ്ട് അടുത്ത ബസിൽ മാതാവുമെത്തി. പിന്നീട് പൊലീസിന്റെ സാന്നിധ്യത്തിൽ കുട്ടിയെ മാതാവിനെ ഏൽപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
