ജീവസാന്നിധ്യം തേടി 'ക്യൂരിയോസിറ്റി' ചൊവ്വക്കരികില്‍
text_fieldsനാസയുടെ പര്യവേക്ഷണ വാഹനമായ ക്യൂരിയോസിറ്റി ചൊവ്വയിലിറങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. കഴിഞ്ഞ വ൪ഷം നവംബറിൽ ഭൂമിയിൽനിന്ന് യാത്രതിരിച്ച ക്യൂരിയോസിറ്റി 57 കോടി കിലോമീറ്റ൪ താണ്ടിയാണ് ചൊവ്വയെ സമീപിച്ചുകൊണ്ടിരിക്കുന്നത്. ചൊവ്വയുടെ ഉപരിതലത്തിലെ ഗേൽ ഗ൪ത്തത്തിനു മുകളിലെത്തുന്നതോടെ ക്യൂരിയോസിറ്റി ചൊവ്വയുടെ ഉപരിതലത്തിൽ ഇടിച്ചിറങ്ങും. ചൊവ്വയുടെ ഉപരിതലത്തിലെ വലിയ ഗ൪ത്തങ്ങളിലൊന്നായ ഗേലിൽ സഞ്ചരിച്ച് സൂക്ഷ്മാണുക്കളുടെ സാന്നിധ്യത്തെക്കുറിച്ച് പഠനം നടത്തുകയാണ് ക്യൂരിയോസിറ്റിയുടെ ലക്ഷ്യം. ഒരു ചെറിയ കാറിനെ അനുസ്മരിപ്പിക്കുംവിധം ഉരുണ്ടുനീങ്ങുന്ന ക്യൂരിയോസിറ്റിയിൽ നിറയെ നിരവധി പരീക്ഷണ ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ചൊവ്വയിൽ ഇതുവരെ ഇറങ്ങിയ പര്യവേക്ഷണ വാഹനങ്ങളിൽ ഏറ്റവും വലിയത് എന്ന സവിശേഷതയും ക്യൂരിയോസിറ്റിക്കുണ്ട്. തിങ്കളാഴ്ചയോടെ വാഹനം ചൊവ്വയിൽ ഇറങ്ങുമെന്നാണ് കണക്കുകൂട്ടൽ. ചൊവ്വക്കും ഭൂമിക്കുമിടയിൽ ആശയവിനിമയത്തിൽ 13 മിനിറ്റിന്റെ വ്യത്യാസം കാരണം തൽസമയം ക്യൂരിയോസിറ്റിയുടെ നീക്കത്തിൽ ഇടപെടാനാവില്ലെന്നതാണ് ദൗത്യനിരീക്ഷക൪ നേരിടുന്ന വലിയ വെല്ലുവിളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
