വിനോദസഞ്ചാരികളില്ല; പറമ്പിക്കുളത്ത് വ്യാപാരസ്ഥാപനങ്ങള്‍ പൂട്ടുന്നു
text_fieldsപറമ്പിക്കുളം: വിനോദസഞ്ചാരികൾക്ക് തമിഴ്നാട് വനംവകുപ്പ് പ്രവേശം നിഷേധിച്ചതോടെ പറമ്പിക്കുളത്ത് പതിനഞ്ചിലധികം കച്ചവട സ്ഥാപനങ്ങൾ പൂട്ടി. മൂന്ന് ഹോട്ടലും രണ്ട് ചായക്കടയും പെട്ടിക്കടകളും പലചരക്ക് കടകളുമാണ് കഴിഞ്ഞ 12 ദിവസമായി വിനോദസഞ്ചാരികൾ എത്താത്തതിനാൽ പൂട്ടിയത്.
വിനോദസഞ്ചാരികളെ മാത്രം ആശ്രയിച്ച് കച്ചവടം നടത്തുന്ന പറമ്പിക്കുളത്തെ മൂന്ന് ഹോട്ടലുകൾ 10 ദിവസത്തിലധികം അടച്ചിടുന്നത് 40 വ൪ഷത്തെ അനുഭവത്തിൽ ആദ്യമാണെന്ന് പറമ്പിക്കുളം ജങ്ഷനിലെ ലക്ഷ്മി ഹോട്ടൽ ഉടമ മണി പറഞ്ഞു. 50 പേരുടെ ഉപജീവനമാ൪ഗമാണ് ഇതോടെ തടസ്സപ്പെട്ടത്. സുപ്രീംകോടതി ജഡ്ജിമാരെ കാര്യങ്ങൾ ബോധ്യപ്പെടുത്തണമെന്ന് പലചരക്ക് കച്ചവടം നടത്തുന്ന ശക്തി പറഞ്ഞു.
വിനോദസഞ്ചാരികൾ എത്താത്തതിനാൽ പറമ്പിക്കുളം ജങ്ഷനിൽ ആളനക്കമില്ല. കച്ചവടസ്ഥാപനങ്ങൾ മുക്കാൽ ഭാഗവും അടഞ്ഞുകിടക്കുകയാണ്. സുപ്രീംകോടതിയുടെ അന്തിമവിധി വിനോദസഞ്ചാര മേഖലയെ തക൪ക്കുന്ന തരത്തിലാകില്ലെന്ന പ്രതീക്ഷയിലാണ് പറമ്പിക്കുളത്തിലെ ആദിവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
