ഇടതുപക്ഷത്തെ തകര്‍ക്കാന്‍ മാധ്യമ ശ്രമം -മാലശ്രീ ഹാശ്മി
text_fieldsവടകര: കേരളത്തിലും ബംഗാളിലും ഇടതുപക്ഷത്തെ തക൪ക്കാൻ മാധ്യമങ്ങൾ ഗൂഢശ്രമം നടത്തുകയാണെന്ന് പ്രമുഖ സാംസ്കാരിക പ്രവ൪ത്തക മാലശ്രീ ഹാശ്മി. വടകരയിൽ 'ഇടതുപക്ഷ വേട്ടക്കെതിരെ സാംസ്കാരിക സംഗമം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അവ൪. കോ൪പറേറ്റ് കുത്തകകൾ നിയന്ത്രിക്കുന്ന മാധ്യമങ്ങൾക്ക് സാധാരണക്കാരന്റെ പ്രശ്നങ്ങൾ പരിഹരിക്കാനാകില്ല. അവ൪ വിവാദങ്ങൾക്കു പിന്നാലെ സഞ്ചരിക്കും. ഇത് ജനം തിരിച്ചറിയണം.സാധാരണക്കാരനൊപ്പം നിൽക്കുന്ന ഇടതുപക്ഷത്തെ തക൪ക്കുകയെന്നത് മാധ്യമങ്ങളുടെ പ്രധാന അജണ്ടയാണ്. രാഷ്ട്രീയ പ്രതിയോഗികളെ കായികമായി ഇല്ലാതാക്കുന്നത് മാ൪ക്സിസ്റ്റ് പാ൪ട്ടി രീതിയല്ല. എന്നാൽ, രാഷ്ട്രീയഹിംസയുടെ പേരിൽ രണ്ടുമാസമായി കേരളത്തിൽ ഇടതുപക്ഷത്തെ വേട്ടയാടുകയാണ്. രണ്ടുമാസം മുമ്പ് നടന്ന ഒരു സംഭവവും കഴിഞ്ഞ ദിവസം നടന്ന സംഭവവും ച൪ച്ചയാക്കി നി൪ത്താനാണ് മാധ്യമ ശ്രമം. ഇത്തരം സംഭവങ്ങളിൽ കുടുംബങ്ങൾക്ക് തീ൪ച്ചയായും നഷ്ടമുണ്ട്. എന്നാൽ മാധ്യമങ്ങൾ ഈ ച൪ച്ച നടത്തുന്നത്, ഭൂപരിഷ്കരണം ഉൾപ്പെടെയുള്ള ജനകീയപ്രവ൪ത്തനങ്ങൾ നടത്തിയ പ്രസ്ഥാനത്തെ ഇല്ലാതാക്കാനാണ് -മാലശ്രീ ഹാശ്മി പറഞ്ഞു. പ്രഫ. എരുമേലി പരമേശ്വരൻ പിള്ള അധ്യക്ഷത വഹിച്ചു. പി. വത്സല, പി.ടി. കുഞ്ഞുമുഹമ്മദ്, കെ.ആ൪. മോഹനൻ, നിലമ്പൂ൪ ആയിഷ, കെ.ഇ.എൻ കുഞ്ഞഹമ്മദ്, മുരുകൻ കാട്ടാക്കട, പ്രഫ. എം.എം. നാരായണൻ, ഇ.പി. രാജഗോപാൽ, എസ്. രമേശൻ, രാവുണ്ണി, വിനോദ് വൈശാഖി, ഷെറി, ജി.പി. രാമചന്ദ്രൻ, വി.കെ. ജോസഫ്, പുരുഷൻ കടലുണ്ടി, ശിവരാമൻ ചെറിയനാട്, പി.വി.കെ. പനയാൽ, തേവ൪തോട്ടം സുകുമാരൻ, അഡ്വ. പ്രേംപ്രസാദ്, ഡോ. ആ൪.ആ൪. രാജലക്ഷ്മി, പ്രഫ. സി.പി. അബൂബക്ക൪, പ്രഫ. കടത്തനാട്ട് നാരായണൻ, ആ൪. ബാലറാം എന്നിവ൪ സംസാരിച്ചു. മാലശ്രീ ഹാശ്മിക്ക് എം. കേളപ്പൻ ഉപഹാരം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
