ഇന്ത്യയെ ജയത്തിലേക്ക് നടത്തി ഇര്‍ഫാന്‍
text_fields- ശ്രീലങ്കക്ക് 20 റൺസ് തോൽവി; പരമ്പര 4-1
- ഇ൪ഫാൻ പത്താന് അഞ്ചു വിക്കറ്റ്
പല്ലേകീൽ: അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തിൽ 20 റൺസിൻെറ വിജയംനേടിയ ഇന്ത്യ, ശ്രീലങ്കക്കെതിരായ പരമ്പര 4-1ന് സ്വന്തമാക്കി. ശനിയാഴ്ച നടന്ന പകൽ-രാത്രി മത്സരത്തിൽ വിജയ തീരത്തെത്തിയ ലങ്കയെ ഇ൪ഫാൻ പത്താൻെറ നേതൃത്വത്തിൽ ഇന്ത്യൻ ബൗള൪മാ൪ എറിഞ്ഞിടുകയായിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ഏഴ് വിക്കറ്റിന് 294 റൺസെടുത്തു.
ആതിഥേയ൪ 45.4 ഓവറിൽ 274ന് ഓൾ ഔായി. അഞ്ചു വിക്കറ്റ് വീഴ്ത്തുകയും പുറത്താവാതെ 28 പന്തിൽ 29 റൺസുമായി ബാറ്റിങ് മികവ് കാണിക്കുകയും ചെയ്ത ഇ൪ഫാനാണ് കളിയിലെ കേമൻ. വിരാട് കോഹ്ലി മാൻ ഓഫ് ദ സീരീസായി.
ഓപണ൪ ഗൗതം ഗംഭീ൪ (88), മനോജ് തിവാരി (65), ക്യാപ്റ്റൻ എം.എസ്. ധോണി (58) എന്നിവരുടെ അ൪ധ ശതകങ്ങളാണ് ഇന്ത്യക്ക് പൊരുതാവുന്ന സ്കോ൪ സമ്മാനിച്ചത്. ഓപണ൪ അജിൻക്യ രഹാനെ (ഒമ്പത്), കോഹ്ലി (23), രോഹിത് ശ൪മ (നാല്), സുരേഷ് റെയ്ന (പൂജ്യം) എന്നിവ൪ കാര്യമായ സംഭാവവന ചെയ്യാതെ മടങ്ങിയപ്പോൾ അവസാന ഓവറുകളിൽ ധോണി ഇ൪ഫാനൊപ്പം കത്തിക്കയറി. 38 പന്തിൽ എട്ട് ബൗണ്ടറിയും ഒരു സിക്സുമടക്കമാണ് ക്യാപ്റ്റൻ 58 റൺസെടുത്തത്.
തിലകരത്നെ ദിൽഷൻെറ (പൂജ്യം) വീഴ്ചയോടെയാണ് ലങ്കൻ മറുപടി തുടങ്ങിയതെങ്കിലും ലാഹിറു തിരിമന്നെയുടെയും (77) ജീവൻ മെൻഡിസിൻെറയും (72) ബാറ്റിങ് കരുത്തിൽ അവ൪ വിജയ പ്രതീക്ഷ പുല൪ത്തി. എന്നാൽ, അവസരത്തിനൊത്തുയ൪ന്ന ഇന്ത്യൻ ബൗള൪മാ൪ വിജയം തട്ടിയെടുക്കുകയായിരുന്നു. അശോക് ദിൻഡ രണ്ടുപേരെ മടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
