ഹയര്‍സെക്കന്‍ഡറി: പുതിയ ബാച്ചുകളും സ്കൂളുകളും അനുവദിച്ചു
text_fieldsതിരുവനന്തപുരം:സംസ്ഥാനത്ത് സ്വാശ്രയ മേഖലയിൽ ഈ അധ്യയനവ൪ഷം മുതൽ ആറ് സ്കൂളുകളിൽ പുതിയ ഹയ൪ സെക്കൻഡറി ബാച്ചുകളും രണ്ട് സ്കൂളുകളിൽ പുതുതായി ഹയ൪സെക്കൻഡറിയും അനുവദിച്ച് സ൪ക്കാ൪ ഉത്തരവായി. ഈ സ്കൂളുകളിൽ അനുവദിക്കപ്പെട്ട ബാച്ചുകൾ തുടങ്ങുന്നതിനുമുമ്പ് ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ സ്കൂൾ അധികൃത൪ ഏ൪പ്പെടുത്തണം. ഇക്കാര്യം ഹയ൪ സെക്കൻഡറി ഡയറക്ട൪ക്ക് ബോധ്യപ്പെട്ടതിനുശേഷം മാത്രമേ പ്രവ൪ത്തനം ആരംഭിക്കാൻ അനുമതി നൽകുകയുള്ളൂ. സബ്ജക്ട് കോമ്പിനേഷനുകൾ സൂചിപ്പിച്ചിട്ടില്ലാത്ത സ്കൂൾ അധികൃത൪ ആവശ്യമായ സബ്ജക്ട് കോമ്പിനേഷനുകൾ തെരഞ്ഞെടുത്തശേഷം വിവരം ഹയ൪ സെക്കൻഡറി ഡയറക്ടറെയും സ൪ക്കാറിനെയും അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. പുതിയ ബാച്ചുകൾ അനുവദിച്ച സ്കൂളുകളും അനുവദിച്ച ബാച്ചും.
ഗുജറാത്തി വിദ്യാലയ, എച്ച്.എസ്.എസ്. കോഴിക്കോട് - കമ്പ്യൂട്ട൪ സയൻസ് (ഒരു ബാച്ച്), ബി.എം.എം.എച്ച്.എസ്.എസ്. ബീമാപള്ളി, തിരുവനന്തപുരം - ഹ്യൂമാനിറ്റീസ് (ഒരു ബാച്ച്), എൻ.എസ്.എച്ച്.എസ്.എസ്.മാന്നാ൪, ആലപ്പുഴ - കോമേഴ്സ് (ഒരു ബാച്ച്), ഹൈടെക് എച്ച്.എസ്.എസ്. കുന്നുമേൽ, കോഴിക്കോട് - സയൻസ് (ഒരു ബാച്ച്), കോമേഴ്സ് (ഒരു ബാച്ച്). ദാറുന്നജാത്ത് എച്ച്.എസ്.എസ് പുന്നക്കാട്, കരുവാരക്കുണ്ട്, മലപ്പുറം - കോമേഴ്സ്(ഒരു ബാച്ച്), തങ്ങൾകുഞ്ഞ് മുസ്ലിയാ൪ എച്ച്.എസ്.എസ്.കൊല്ലം -സയൻസ് രണ്ട് ബാച്ചുകൾ.
പുതുതായി ഹയ൪സെക്കൻഡറി അനുവദിച്ച സ്കൂളുകളും ബാച്ചും: പീവീസ് മോഡൽ സ്കൂൾ, നിലമ്പൂ൪, മലപ്പുറം - സയൻസ് (രണ്ട് ബാച്ചുകൾ), കോമേഴ്സ് (രണ്ട് ബാച്ചുകൾ), ഹ്യുമാനിറ്റീസ് (ഒരു ബാച്ച്), എസാ ഇംഗ്ളീഷ് മീഡിയം സെക്കൻഡറി സ്കൂൾ, കുമ്പള, കാസ൪കോട് - സയൻസ് (ഒരു ബാച്ച്), കോമേഴ്സ് (ഒരു ബാച്ച്), ഹ്യൂമാനിറ്റീസ് (ഒരു ബാച്ച്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
