Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightചരിത്രം കുറിച്ച്...

ചരിത്രം കുറിച്ച് ഇര്‍ഫാന്‍ തിരിച്ചു നടക്കുന്നു

text_fields
bookmark_border
ചരിത്രം കുറിച്ച് ഇര്‍ഫാന്‍ തിരിച്ചു നടക്കുന്നു
cancel

ലണ്ടൻ: ബക്കിങ്ഹാം കൊട്ടാരത്തിൻെറ രാജവീഥിയിലൂടെ മലപ്പുറം അരീക്കോട് സ്വദേശി കെ.ടി ഇ൪ഫാൻ നടത്തം ചരിത്രത്തിലേക്ക്്. മെഡൽ മോഹമൊന്നുമില്ലാതെ ലണ്ടനിൽ നടക്കാനിറങ്ങിയ ഇ൪ഫാൻ നാട്ടിലേക്ക് മടങ്ങുന്നത് പുതിയ ദേശീയ റെക്കോഡ് സ്വന്തം പേരിലെഴുതി. ഒളിമ്പിക്സ് ട്രാക്കിനെ പരിചയപ്പെടുകയായിരുന്നു മലപ്പുറത്തിന്റെആദ്യ ഒളിമ്പ്യൻെറ ലക്ഷ്യം. മെഡൽ മോഹം 2016ലെ ബ്രസീൽ ഒളിമ്പിക്സിലേക്ക് മാറ്റിവെച്ചാണ് ഇ൪ഫാൻ ലണ്ടനിലെ നടക്കാനാറിങ്ങിയത്. എന്നാൽ തിരിച്ച് നടക്കുമ്പോൾ ദേശീയ റെക്കോഡ് നേട്ടത്തിനൊപ്പം അത്ലിറ്റിക്സിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിലൊന്ന് എന്ന ഖ്യാതിയും ഇ൪ഫാന് സ്വന്തം.
20 കിലോമീറ്റ൪ നടത്തതിൽ ഒരു മണിക്കൂ൪ 20:21 മിനിറ്റ് സമയം കുറിച്ച് ദേശീയ റെക്കോഡോടെ പത്താം സ്ഥാനത്ത് കെ.ടി ഇ൪ഫാൻ ലണ്ടനിൽ ഫിനിഷ് ചെയ്തത് ഇന്ത്യൻ അത്ലറ്റിക്സിന് പത്തരമാറ്റ് തിളക്കമുള്ളതായി. ഒരു മണിക്കൂ൪ 22:09 മിനിട്ടെന്ന മികച്ച സമയവുമായാണ് മലയാളി നടത്തക്കാരൻ ലണ്ടനിലെത്തിയത്.
കൊപ്ര തൊഴിലാളിയായ കുനിയിൽ പള്ളിയാളിയിൽ കോലോത്തുംതൊടി മുസ്തഫയുടെയും സുലൈഖയുടെയും ആറ് മക്കളിൽ അഞ്ചാമനായാണ് കെ.ടി. ഇ൪ഫാൻെറ ജനനം. സ്കൂളിൽ അഡ്മിഷൻ തരപ്പെടുത്തുക, ഒരു ജോലി സമ്പാദിക്കുക എന്ന ലക്ഷ്യവുമായാണ് ഇ൪ഫാൻ ആദ്യം സ്പോ൪ടസിനെ പ്രണയിച്ചത്. എന്നാൽ പതിയെ ട്രാക്കും ഫീൽഡും ഇ൪ഫാൻെറ വേഗമായി മാറുകയായിരുന്നു. പിന്നീട് ഒളിമ്പിക് ലക്ഷ്യം വെച്ചുള്ള കഠിന പരിശീനമായി ഇ൪ഫാൻെറ ജീവിതം. കുനിയിൽ മുതൽ മുക്കം വരെയുള്ള 10 കിലോമീറ്ററോളം റോഡിലെ നിത്യവുമുള്ള നടത്തവും കോഴിക്കോട് ദേവഗിരി കോളേജ് ഗ്രൗണ്ടിലെ കഠിന പരിശീലനവും ഇ൪ഫാനെ സ്വപ്നങ്ങളിലേക്ക് നടത്തിച്ചു.
2006 ലെ റവന്യൂ, സബ് ജില്ലാ, ജില്ലാ സ്കൂൾ മീറ്റുകളിൽ നടന്ന 5 കി മീ നടത്ത മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയാണ് ഇ൪ഫാൻ നടത്ത മത്സരത്തിലേക്കുള്ള വരവറിയച്ചത്. എന്നാൽ ജില്ലാ സ്കൂൾ മീറ്റിൽ ഡിസ്കസ് ത്രോയിൽ ലഭിച്ച മെഡലാണ് ഇ൪ഫാൻെറ കരിയറിലെ ആദ്യ മെഡൽ എന്നത് കൗതുകകരം.
പ്ളസ് ടുവിന് ശേഷം ബിരുദത്തിന് ചേ൪ന്നതോടെയാണ് ഇ൪ഫാൻെറ കരിയറിന് വഴിത്തിരിവാകുന്നത്.കോച്ച് എ ബോസിൻെറ കീഴിൽ കോഴിക്കോട് സായിയിൽ പരിശീലനം ആരംഭിച്ചു. 2007, 2008, 2009 വ൪ഷങ്ങളിൽ സൗത്ത് സോൺ മീറ്റിൽ 10 കി. മീ. നടത്ത വിഭാഗത്തിൽ സ്വ൪ണ്ണ മെഡൽ നേടി. പോണ്ടിച്ചേരിയിൽ നടന്ന മറ്റൊരു നാഷണൽ മീറ്റിൽ റെക്കോ൪ഡോടെ സ്വ൪ണം നേടുകയും ചെയ്തു. 2011 ജൂണിൽ നടന്ന ഇന്‍്റ൪ സ്റ്റേറ്റ് സീനിയ൪ ചാംമ്പ്യൻഷിപ്പിൽ 20 കി.മീ വിഭാഗത്തിൽ നേടിയ വെളളി മെഡലാണ് ഇ൪ഫാൻെറ ആദ്യ ദേശീയ മെഡൽ. ആ വ൪ഷം തന്നെ നടന്ന ദേശീയ ഗെയിംസിൽ നാലാമതായാണ് ഫിനിഷ് ചെയ്തെങ്കിലും ദേശീയ ടീമിലേക്ക് സെലക്ഷൻ ലഭിച്ചത് ഇ൪ഫാൻെറ ഒളിമ്പിക്സ് ‘സ്വപ്നങ്ങൾക്ക് വേഗമേകി. റഷ്യയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ഒരു മണിക്കൂ൪ 22:09 മിനിറ്റ് കൊണ്ട് ഫിനിഷ് ചെയ്ത് എ ഗ്രേഡ് യോഗ്യത മാ൪ക്ക് നേടിയാണ് ഇ൪ഫാൻ ലണ്ടനിലേക്ക് നടക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story